പുതിയ ഡിസൈന്‍, മാറ്റം വരുത്തിയ കാബിന്‍, നിരവധി ഫീച്ചറുകള്‍; പുതുതലമുറ ടിയാഗോ വിപണിയില്‍, ഒപ്പം സിഎന്‍ജി, ഇവി പതിപ്പുകളും

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ തലമുറ ടിയാഗോ പുറത്തിറക്കി
New Tata Tiago Launched
New Tata Tiago Launchedsource: tata motors
Edited By:
Updated on
2 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ തലമുറ ടിയാഗോ പുറത്തിറക്കി.4.69 ലക്ഷം രൂപ മുതലാണ് വില ( എക്‌സ്-ഷോറൂം വില)ആരംഭിക്കുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍+, പ്യുവര്‍+ എ, ക്രിയേറ്റീവ്, ക്രിയേറ്റീവ്+ എന്നി ആറ് വേരിയന്റുകളില്‍ ഈ പുതിയ ഹാച്ച്ബാക്ക് ലഭ്യമാണ്. നിലവിലുള്ള മോഡലിനേക്കാള്‍ നിരവധി മാറ്റങ്ങളുമായാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ എക്സ്റ്റീരിയര്‍ ഡിസൈന്‍, പൂര്‍ണ്ണമായും മാറ്റം വരുത്തിയ കാബിന്‍, മികച്ച ഫീച്ചറുകള്‍ എന്നിവയുമായാണ് ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

ഇതിന്റെ മുന്‍ഭാഗം കൂടുതല്‍ ഷാര്‍പ്പും ആകര്‍ഷകവുമാണ്. ഡിആര്‍എല്ലുകള്‍ (DRLs) സംയോജിപ്പിച്ച സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുമാണ് പ്രധാന ആകര്‍ഷണം. 15 ഇഞ്ച് അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്ത്, കണക്റ്റഡ് ലുക്ക് തോന്നിപ്പിക്കുന്ന തരത്തില്‍ വീതിയേറിയ ടെയില്‍ ലാമ്പ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ കാറിന്റെ പിന്‍ഭാഗത്തിന് കൂടുതല്‍ ആധുനികമായ ഭംഗി നല്‍കുന്നു. 3,767 എംഎം നീളം, 2,400 എംഎം വീല്‍ബേസ്, 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ അതേപടി തുടരുന്നു.

നിറങ്ങളുടെ കാര്യത്തിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. പാംഗോങ് പള്‍സ് (Pangong Pulse), വാരണാസി വൈബ്രന്‍സ് (Varanasi Vibrance), സോബോ സര്‍ജ് (Sobo Surge) എന്നി പുതിയ നിറങ്ങളും കാര്‍ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നി നിറങ്ങള്‍ക്ക് പുറമേയാണിത്.

കാറിനുള്ളിലെ കാബിന്‍ പൂര്‍ണ്ണമായും പുതിയതാണ്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് ഇതിലെ പ്രധാന ആകര്‍ഷണം. പരിചിതമായ ടു-സ്‌പോക്ക് സ്റ്റിയറിങ് വീലില്‍ ബട്ടണുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്താണ് നല്‍കിയിരിക്കുന്നത്. ഇതിന് മുന്നിലായി പുതിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇടംപിടിച്ചിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം കാബിന് കൂടുതല്‍ ഭംഗി നല്‍കുന്നു. കൂടാതെ, വയര്‍ലെസ് ചാര്‍ജിംഗ്, 360 ഡിഗ്രി കാമറ, റിയര്‍ എസി വെന്റുകള്‍, ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎം, രണ്ട് നിരകളിലും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍ എന്നി മികച്ച ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

New Tata Tiago Launched
23 കിലോമീറ്റര്‍ മൈലേജ്, ഹൈബ്രിഡ് കരുത്ത്; ഇസഡ്ആര്‍- വി അവതരിപ്പിച്ച് ഹോണ്ട, വില 40 ലക്ഷം രൂപ മുതല്‍

സുരക്ഷയുടെ കാര്യത്തില്‍, പുതിയ ടിയാഗോയുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഇതിനൊപ്പം ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍, എഎംടി (AMT) എന്നി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.

ഇതൊടൊപ്പം ടിയാഗോ ഇവിയും ടിയാഗോ സിഎന്‍ജിയും അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ ഇവിക്ക് 4.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടിയാഗോയുടെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 5.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

New Tata Tiago Launched
പുതിയ ലുക്കില്‍ ഹോണ്ട സിറ്റി എത്തി, 12 ലക്ഷം രൂപ മുതല്‍, ഫീച്ചറുകള്‍ അറിയാം
Summary

New Tata Tiago Launched in India at Rs. 4.69 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com