ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും

21,000 രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്.
Renault Duster Adventure Edition Launched
Renault Duster Adventure Edition Launchedsource: Renault
Edited By:
Updated on: 
1 min read

മുംബൈ: റെനോ ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപിണിയില്‍ ഇറങ്ങും. ഇതിനോടകം വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. റെനോയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയുമാണ് ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. 21,000 രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മിഡ് സൈസ് എസ്യുവി എന്ന പേരെടുക്കാനാണ്

ഡസറ്ററിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 29 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

Renault Duster Adventure Edition Launched
വായുവില്‍ മലക്കം മറിഞ്ഞ് ടെസ്‌ല റോഡ്സ്റ്റര്‍; പറക്കും കാറുകള്‍ നിരത്തിലിറക്കാന്‍ മസ്‌ക് - വിഡിയോ

ഇ-ടെക് സിസ്റ്റം എന്ന പേരിലാണ് ഡസ്റ്ററിലെ ഹൈബ്രിഡ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 1.0 ലിറ്റര്‍, 1.3 ലിറ്റര്‍ എന്നീ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ക്ക് പുറമെയാണ് 1.8 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നല്‍കി ഈ വാഹനം എത്തുന്നത്.

1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് ഈ വാഹനത്തില്‍ കരുത്തേകുന്നത്. 20 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ജനറേറ്ററും 49 എച്ച്.പി. ഡ്രൈവ് മോട്ടോറുമാണ് ഇതിലുള്ളത്. 1.4 കിലോവാട്ട് ബാറ്ററിപാക്കാണ് ഹൈബ്രിഡ് സംവിധാനത്തിന്റെ കരുത്ത്. 160 എച്ച്.പിയാണ് ഡസ്റ്ററിലെ ക്യാപെയ്ന്‍ഡ് പവര്‍. 172 എന്‍എം ടോര്‍ക്കും ഇതിലെ എന്‍ജിനും മോട്ടോറുകളും ചേര്‍ന്ന് ഉത്പാദിപ്പിക്കും.

മള്‍ട്ടി മോഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫിക്സഡ് ഗിയര്‍ റേഷ്യോ ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഡ്രൈവിങ് കണ്ടീഷന്‍ അനുസരിച്ച് ഇലക്ട്രിക് ഡ്രൈവ്, എന്‍ജിന്‍ ഡ്രൈവ് എന്നിവയിലേക്ക് മാറാനുള്ള ശേഷിയും ഈ ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ നല്‍കിയിട്ടുണ്ട്. സിറ്റി ഡ്രൈവിങ്ങില്‍ 80 ശതമാനവും ഇലക്ട്രിക് മോഡില്‍ തന്നെ ഓടാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ റെനോ അവകാശപ്പെടുന്നത്.

Renault Duster Adventure Edition Launched
ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍
Renault Duster Adventure Edition Launched
ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍
Summary

Renault Duster Adventure Edition Launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com