സ്വിച്ചബിള്‍ എബിഎസ്, 2.29 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 വിപണിയില്‍

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഹിമാലയന്‍ 440 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
Royal Enfield Himalayan 440
Royal Enfield Himalayan 440source: Royal Enfield
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഹിമാലയന്‍ 440 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സ്‌ക്രാം 440ന് ശേഷം ബ്രാന്‍ഡിന്റെ 440 പ്ലാറ്റ്‌ഫോമില്‍ വരുന്ന രണ്ടാമത്തെ ബൈക്കാണിത്.

443സിസി എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 6250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിലില്ലാത്ത 411 മോഡലിന്റെ അതേ പരുക്കന്‍ ഡിസൈന്‍ തന്നെയാണ് ഇതിനും ഉള്ളത്. ഇത് മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുക.

ഹാഫ്- ഡുപ്ലക്‌സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കും മോണോഷോക്കുമാണ് ഇതിന്റെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 21 ഇഞ്ച് മുന്‍വീലും 17 ഇഞ്ച് പിന്‍ വീലും ഉള്ള സ്‌പോക്ക് വീല്‍ സെറ്റപ്പിലാണ് ഈ ബൈക്ക് വരുന്നത്. മുന്നില്‍ 350 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ് മറ്റൊരു പ്രത്യേകത. മികച്ച ബ്രേക്കിങ് അനുഭവത്തിന് ബ്രേക്ക് കാലിപ്പറുകളില്‍ വലിയ പിസ്റ്റണുകള്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസ്, ഓഫ് റോഡ് നിയന്ത്രണത്തിനായി പിന്നില്‍ സ്വിച്ചബിള്‍ എബിഎസ് എന്നിവയും ഇതിലും ലഭ്യമാണ്.

സെമി ഡിജിറ്റള്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, അനലോഗ് സ്പീഡോമീറ്റര്‍, ടേണ്‍-ബൈ ടേണ്‍ നാവിഗേഷനായി റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രിപ്പര്‍ നാവിഗേറ്റര്‍ മൊഡ്യൂളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Royal Enfield Himalayan 440
ആദ്യ ഹൈബ്രിഡ് എസ് യുവി, നിരവധി ഫീച്ചറുകള്‍; കിയ സൊറെന്റോ നാളെ വിപണിയില്‍
Royal Enfield Himalayan 440
പുതിയ കളര്‍ സ്‌കീം; അപ്‌ഡേറ്റ് ചെയത ഹീറോ സൂം 125 ഉടന്‍ വിപണിയില്‍
Summary

Royal Enfield Himalayan 440 Launched at Rs. 2.29 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com