'പറക്കും കാര്‍', ടോക്കണ്‍ അഡ്വാന്‍സ് 50.06 ലക്ഷം രൂപ; ടെസ്ല റോഡ്‌സ്റ്റര്‍ ബുക്കിങ്ങ് ഇന്ത്യയില്‍ തുടങ്ങി

കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വികസിപ്പിച്ചെടുത്ത 'പറക്കും കാര്‍' പ്രദര്‍ശിപ്പിച്ചത്.
flying car
flying carsource: tesla
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വികസിപ്പിച്ചെടുത്ത 'പറക്കും കാര്‍' പ്രദര്‍ശിപ്പിച്ചത്. തന്റെ എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ്എക്‌സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു റോക്കറ്റ് പോലെ പറക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറായിരിക്കും ഇതെന്നാണ് മസ്‌ക് അവകാശപ്പെട്ടത്. ടെക്‌സസിലെ സ്‌പേസ് എക്‌സ് റോക്കറ്റ് ഡെവലപ്പ്‌മെന്റ് ആന്റ് ടെസ്റ്റിങ് ഫെസിലിറ്റിയിലാണ് ടെസ്ല റോഡ്‌സ്റ്റര്‍ രണ്ടിന്റെ പ്രദര്‍ശനം നടന്നത്. ഇപ്പോള്‍ ഇതിന്റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

50.06 ലക്ഷം രൂപയാണ് ടോക്കണ്‍ തുകയായി അടയ്‌ക്കേണ്ടത്. രണ്ടു തവണകളായാണ് ഇത് നല്‍കേണ്ടത്. ആദ്യ പേയ്‌മെന്റ് ആയി നല്‍കേണ്ടത് 5.01 ലക്ഷം രൂപയാണ്. രണ്ടാമത്തെ പേയ്‌മെന്റ് ആയ 45.05 ലക്ഷം രൂപ പത്തുദിവസത്തിനകമാണ് നല്‍കേണ്ടത്. രണ്ട് തുകയും അടച്ചുകഴിഞ്ഞാല്‍ മാത്രമേ റിസര്‍വേഷന് സ്ഥിരീകരണമാകുകയുള്ളൂ.

റോഡ്‌സ്റ്റര്‍ രണ്ടു വേരിയന്റുകളിലായാണ് ഇന്ത്യയില്‍ ലഭ്യമാകുക. ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇത് ഇറങ്ങുക. ത്രസ്റ്റ് വേരിയന്റ് രണ്ട് സീറ്റ് കോണ്‍ഫിഗറേഷനിലാണ് ലഭ്യമാകുന്നത്. പറക്കാനല്ലെങ്കിലും കോള്‍ഡ് ഗ്യാസ് ത്രസ്റ്ററുകള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ത്രസ്റ്റിന് ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മറുവശത്ത് റോക്കറ്റ് വേരിയന്റ് ഒരു സിംഗിള്‍ സീറ്റര്‍ ആണ്. ഇതിന് പറക്കാനുള്ള കഴിവുണ്ട്. ഈ വേരിയന്റ് പ്രത്യേക ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ ഇതിന്റെ മെക്കാനിക്കല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉയര്‍ന്ന ഡൗണ്‍ഫോഴ്‌സ്, സ്റ്റിയര്‍- ബൈ- വയര്‍ സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുമായി ഇത് വിപണിയില്‍ എത്താനാണ് സാധ്യത.

flying car
വലിയ ബാറ്ററി, കൂടുതല്‍ റേഞ്ച്; വരുന്നു ടാറ്റ നെക്‌സോണിന്റെ ഫെയ്‌സ് ലിഫ്റ്റ്, വിശദാംശങ്ങള്‍
flying car
29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍
Summary

Tesla Roadster Bookings Open in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

flying car
tesla flying car
vv rajesh response on r sreelekha's resignation
SpaceX's Starship reaches orbit despite engine issue
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com