

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ 14ന് വിപണിയില്‍ അവതരിപ്പിക്കും. മാരുതി അവരുടെ പ്രധാനപ്പെട്ട മോഡലായ ബലേനോയുടെ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കി ഒരുമാസത്തിന് ശേഷമാണ് ബലേനോയുടെ പ്രധാന എതിരാളിയായ ഗ്ലാന്‍സ അവരുടെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ബലേനോയ്ക്ക് സമാനമായി നിരവധി മാറ്റങ്ങളാണ് ഗ്ലാന്‍സയിലും പ്രതീക്ഷിക്കുന്നത്.
ലെവല്‍ 2 അഡാസ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നി ഫീച്ചറുകള്‍ ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റിലും പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് പകരം 1.2 ലിറ്റര്‍ 3- സിലിണ്ടര്‍ ഇസഡ്12ഇ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ഈ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 112എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇതിന് പിന്നാലെ സിഎന്‍ജി വേരിയന്റും വിപണിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഡിസൈന്‍ മാറ്റങ്ങള്‍ പരിമിതമായിരിക്കും. പുതിയ ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ബമ്പറും ഇതില്‍ പ്രതീക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates