ഇന്ത്യയില്‍ ബിഗൗസ് സി12 മാക്‌സ്ആര്‍ ഇ- സ്‌കൂട്ടര്‍ പുറത്തിറക്കി; 178 കിലോമീറ്റര്‍ റേഞ്ച്, വിലയും ഫീച്ചറുകളും അറിയാം

BGauss C12 MaxR Launched at Rs. 1.46 Lakh
സി12 മാക്‌സ്ആര്‍
Edited By:
Updated on
1 min read

മുംബൈ: ബിഗൗസ് ഇന്ത്യയില്‍ സി12 മാക്‌സ്ആര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.46 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില. പിഎം ഇ-ഡ്രൈവ് ഇന്‍സെന്റീവ് കൂടിയായാല്‍ വാഹനത്തിന്റെ 1.55 ലക്ഷം രൂപ വിലവരും. ഷാംപെയ്ന്‍ ഗോള്‍ഡുള്ള സ്പാര്‍ക്ലിങ് വൈന്‍, ഷാംപെയ്ന്‍ ഗോള്‍ഡുള്ള ടെറ ഗ്രീന്‍, പേള്‍ വൈറ്റ്, സാറ്റിന്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

ഐപി67 റേറ്റിങ്ങുള്ള 3.8kWh എല്‍എഫ്പി ബാറ്ററിയും 178 കിലോമീറ്റര്‍ ഐഡിസി-സര്‍ട്ടിഫൈഡ് റേഞ്ചുമാണ് സി12 മാക്‌സ്ആര്‍ ന് ലഭിക്കുക. ബിഗൗസിന്റെ പുതിയ ഹൈപ്പര്‍സെന്‍ ഇന്‍-വീല്‍ മോട്ടോറാണ് വാഹനത്തില്‍ വരുന്നത്. 4.2 കിലോവാട്ട് പീക്ക് പവര്‍ ഉത്പാദിപ്പിക്കുകയും 75 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയും ലഭിക്കും. റിവേഴ്‌സ് മോഡ്, ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയ്ക്കൊപ്പം ഇക്കോ, റൈഡ്, സ്പോര്‍ട് മോഡുകളും ഉണ്ട്.

BGauss C12 MaxR Launched at Rs. 1.46 Lakh
ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍

12 ഇഞ്ച് അലോയ് വീലുകള്‍, പിന്നില്‍ സിബിഎസുള്ള 220mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഫൈവ് സ്‌റ്റെപ്‌സ് നൈട്രോക്‌സ് ഗ്യാസ്-ചാര്‍ജ്ഡ് പിന്‍ യൂണിറ്റും സസ്‌പെന്‍ഷനില്‍ വരുന്നു. 160mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷനുകള്‍, റൈഡ് ആന്‍ഡ് ചാര്‍ജിങ് ഡീറ്റെയില്‍സ്, ഉപയോക്തൃ പ്രൊഫൈലുകള്‍, ഒന്നിലധികം ഡിസ്‌പ്ലേ തീമുകള്‍ എന്നിവയുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും ലഭിക്കുന്നു. ഫാള്‍ ഡിറ്റക്ഷന്‍, വയര്‍ലെസ് ചാര്‍ജിങ്, കണക്റ്റഡ് ഫങ്ഷനുകള്‍, എസ്ഒഎസ്, ഡിജിലോക്കര്‍ ഇന്റഗ്രേഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. രണ്ട് ഹെല്‍മെറ്റ് അണ്ടര്‍-സീറ്റ് കമ്പാര്‍ട്ട്‌മെന്റ്, ലോക്ക് ചെയ്യാവുന്ന ഫ്രണ്ട് കമ്പാര്‍ട്ട്‌മെന്റ്, ബോട്ടില്‍, മൊബൈല്‍ ഹോള്‍ഡറുകള്‍, അമ്പര്‍ല്ല ഹോള്‍ഡര്‍, ഒരു വലിയ ഫ്‌ലോര്‍ബോര്‍ഡ് എന്നിവയാണ് സ്റ്റോറേജിലുള്ളത്.

BGauss C12 MaxR Launched at Rs. 1.46 Lakh
വില 1.85 ലക്ഷം രൂപ മുതല്‍, അഞ്ചു കളര്‍ ഓപ്ഷന്‍; ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ വിപണിയില്‍
BGauss C12 MaxR Launched at Rs. 1.46 Lakh
ഹോണ്ട എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു; ലോഞ്ച് അടുത്തമാസം, അറിയാം ഫീച്ചറുകള്‍
Summary

BGauss C12 MaxR Launched at Rs. 1.46 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com