

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു. EC-06, എയറോക്‌സ്-ഇ എന്നി പേരുകളില്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് കടക്കാനാണ് പദ്ധതി. ലോഞ്ചിന് മുമ്പ് യമഹ ഇതിനെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
4kWh ഉയര്‍ന്ന ശേഷിയുള്ള ഫിക്‌സഡ് ബാറ്ററി പാക്കിലാണ് EC-06 പ്രവര്‍ത്തിക്കുക. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌കൂട്ടര്‍ ആണ് വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. ഈ ബാറ്ററി 4.5kW ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുന്ന തരത്തിലാണ് ക്രമീകരണം. ഇത് 6.7kW പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കും. സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9 മണിക്കൂര്‍ വേണ്ടി വരും. ഒരു സ്റ്റാന്‍ഡേര്‍ഡ് സോക്കറ്റ് വഴി വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതികവിദ്യ.
ടിഎഫ്ടി സ്‌ക്രീന്‍ ലഭിക്കുന്ന LCD ഡാഷ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തത്സമയ കണക്റ്റിവിറ്റിയും ഡാറ്റ ആക്‌സസും പ്രാപ്തമാക്കുന്ന സിം ഉള്ള ബില്‍റ്റ്-ഇന്‍ ടെലിമാറ്റിക്‌സ് യൂണിറ്റ് ഇതിലുണ്ട്. മൂന്ന് മോഡുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. റിവേഴ്സ് മോഡ് ആണ് മറ്റൊരു ഫീച്ചര്‍. ഡെലിവറിയും വിലയും സംബന്ധിച്ച് അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി പ്രഖ്യാപനം നടത്തും.
എയറോക്സ്-ഇ
ജനപ്രിയ എയറോക്സ് 155 ന്റെ ഇലക്ട്രിക് പതിപ്പാണ് എയറോക്സ്-ഇ. അതേ സ്പോര്‍ട്ടി ലുക്കില്‍ ഒരു പുതിയ പവര്‍ട്രെയിനുമായി സംയോജിപ്പിച്ചാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉയര്‍ന്ന പ്രകടനമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലേക്കുള്ള യമഹയുടെ ആദ്യത്തെ ഗൗരവമേറിയ ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു. എയറോക്സ്-ഇ 48Nm പീക്ക് ടോര്‍ക്ക് നല്‍കുന്ന 9.5kW ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ഊര്‍ജ്ജ സെല്ലുകള്‍ ഉപയോഗിച്ച് 3kWh ഡ്യുവല്‍-ബാറ്ററി സിസ്റ്റവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രകടനവും കാര്യക്ഷമതയും പരമാവധിയാക്കുന്നു. ബാറ്ററികള്‍ നീക്കം ചെയ്യാവുന്നതും ഒന്നിലധികം ചാര്‍ജിംഗ് ഓപ്ഷനുകളെ പിന്തുണയ്ക്കുന്നതുമാണ്. ഇത് വീട്ടിലും ജോലിസ്ഥലത്തും ചാര്‍ജിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. പൂര്‍ണ്ണ ചാര്‍ജില്‍ 106 കിലോമീറ്റര്‍ റേഞ്ച് യമഹ അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates