100 ശതമാനം സുരക്ഷിതം, ബാങ്ക കൂടുതല്‍ പലിശ; സാധാരണക്കാര്‍ക്ക് ഇപ്പോഴും 'അറിയാത്ത' സര്‍ക്കാര്‍ നിക്ഷേപ പദ്ധതി

ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്.
kerala treasury
kerala treasurysource: kerala treasury
Edited By:
Updated on
2 min read

ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിപ്പേരുണ്ട്. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്.

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. പറഞ്ഞു വരുന്നത് കേരള ട്രഷറി എഫ്ഡികളെ പറ്റിയാണ്. സര്‍ക്കാര്‍ ട്രഷറികളെ പറ്റി കേട്ടിരിക്കാം. എന്നാല്‍ ഇവിടെ മറഞ്ഞിരിക്കുന്ന നിക്ഷേപ അവസരത്തെ പറ്റി എത്രപേര്‍ക്ക് അറിയാം? 7.5 ശതമാനം വരെ പലിശയാണ് ട്രഷറി വാഗ്ദാനം ചെയ്യുന്നത്. കേരള ഗവണ്‍മെന്റിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കേരള ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് സ്‌കീമിനെ കുറിച്ച് അറിയാം.

നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്. ബാങ്കുകളില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. പ്രമുഖ പൊതുമേഖലാ/ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന ശരാശരി പലിശ നിരക്കുകളേക്കാള്‍ ഉയര്‍ന്ന പലിശ ട്രഷറി എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നു. പല കാലാവധിയിലുള്ള എഫ്ഡികള്‍ക്ക് വ്യത്യസ്ത പലിശ നിരക്കാണ്. സങ്കീര്‍ണ്ണമായ ബാങ്കിങ് നിബന്ധനകളോ, ചാര്‍ജുകളോ ട്രഷറി എഫ്ഡികള്‍ക്കില്ല.

പലിശ തുക എല്ലാ മാസവും കൃത്യമായി വരുമാനമായി കൈപ്പറ്റാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരേ നിരക്കാണ് ബാധകം. അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപ തുകയുടെ 90 ശതമാനം വരെ ട്രഷറിയില്‍ നിന്ന് വായ്പയും കിട്ടും.

എങ്ങനെ ട്രഷറി എഫ്ഡി ആരംഭിക്കാം?

1. അടുത്തുള്ള സബ് ട്രഷറിയോ, ജില്ലാ ട്രഷറിയോ സന്ദര്‍ശിക്കുക

2. ആവശ്യമായ രേഖകള്‍- ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, അപേക്ഷകന്റെ ഫോട്ടോ.

3. പലിശ ബാങ്കിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്.

4. ആദ്യം ഒരു ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. തുടര്‍ന്ന് ഇവിടെ നിന്നു വേണം തുക എഫ്ഡിയിലേയ്ക്ക് മാറ്റേണ്ടത്.

കാലാവധികളും പലിശനിരക്കും

46 ദിവസം മുതല്‍ 90 ദിവസം വരെ: 5.4 ശതമാനം

92 ദിവസം മുതല്‍ 180 ദിവസം വരെ: 5.9 ശതമാനം

181 ദിവസം മുതല്‍ 365 ദിവസം (1 വര്‍ഷം) വരെ: 6 ശതമാനം

366 ദിവസം മുതല്‍ രണ്ടു വര്‍ഷം വരെ: 7.0 ശതമാനം

രണ്ടു വര്‍ഷത്തിന് മുകളില്‍ (731 ദിവസത്തിന് മുകളില്‍): 7.5 ശതമാനം

മുകളില്‍ പറഞ്ഞ നിരക്കുകള്‍ കേരള ട്രഷറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.

kerala treasury
സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍
kerala treasury
ബാങ്ക് ജപ്തി ചെയ്ത വീടിനും സ്ഥലത്തിനും എന്ത് സംഭവിക്കും? ഉടമയ്ക്ക് തിരിച്ച് പിടിക്കാനാവില്ല, പുതിയ നിയമം പറയുന്നത്
Summary

100 percent safe, more profitable than banks; A government investment scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com