എസിയുടെയും ഫ്രിഡ്ജിന്റെയും ടിവിയുടെയും വാഷിങ് മെഷീന്റെയും വില വര്‍ധിക്കും; കാരണമിത്

ഫ്രിഡ്ജ്, എസി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ ഉള്‍പ്പെടെ പല ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും വില ഇന്നുമുതല്‍ വര്‍ധിക്കും.
AC, TV, Fridge Price Hike From October 1
AC, TV, Fridge Price Hike From October 1ai image
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഫ്രിഡ്ജ്, എസി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ ഉള്‍പ്പെടെ പല ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും വില ഇന്നുമുതല്‍ വര്‍ധിക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലും ഗതാഗത ചെലവിലും ഉണ്ടായ വര്‍ധനയെ തുടര്‍ന്ന് പല കമ്പനികളും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസി, എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കമ്പനികള്‍ അഞ്ചുമുതല്‍ എട്ടു ശതമാനം വരെ വര്‍ധന വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്സവ ഷോപ്പിങ് സീസണിന് തൊട്ടുമുന്‍പാണ് ഈ വര്‍ധന. ഈ വില വര്‍ധന എല്ലാ ബ്രാന്‍ഡുകളിലും ഉല്‍പ്പന്ന വിഭാഗങ്ങളിലും ഒരേപോലെയല്ല. എസിക്കാണ് കൂടുതല്‍ വില വര്‍ധന. എസി വിലയില്‍ അഞ്ചുശതമാനം മുതല്‍ എട്ടുശതമാനം വരെയാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ എസി വിലയില്‍ അഞ്ചുമുതല്‍ ഏഴു ശതമാനം വരെ വര്‍ധന വരുത്തിയതായി എല്‍ജി ഇലക്ട്രോണിക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടിവി വാങ്ങുന്നവര്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ടി വരും. എല്‍ഇഡി ടിവികള്‍ക്ക് മൂന്നുമുതല്‍ നാലുശതമാനം വരെ വില വര്‍ധനയാണ് ചില കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഫ്രിഡ്ജുകളുടെയും വാഷിങ് മെഷീനുകളുടെ വിലയില്‍ മൂന്ന് മുതല്‍ നാലുശതമാനം വരെ കൂട്ടാന്‍ ചില നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വില കൂടാന്‍ കാരണം?

ചെമ്പ്, അലുമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക്, ക്രൂഡ് ഒായില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനയാണ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഗതാഗത, ലോജിസ്റ്റിക്‌സ് ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമേ വിദേശ നാണയ വിനിമയത്തിലെ വ്യതിയാനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യമാണ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കാന്‍ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

AC, TV, Fridge Price Hike From October 1
എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ, ഓഹരി വിപണിയില്‍ ഇടിവ്; രൂപയ്ക്കും നഷ്ടം
AC, TV, Fridge Price Hike From October 1
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു; അറിയാം പിപിഎഫ്, എസ് സിഎസ്എസ്, കെവിപി, എന്‍എസ് സി പലിശനിരക്ക്
Summary

AC, TV, Fridge Price Hike From October 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com