'ഭക്ഷണം വിളമ്പാന്‍ ജയിംസ് മര്‍ഡോക്കും', അഡയാര്‍ ആനന്ദ ഭവനില്‍ 1600 കോടിയുടെ നിക്ഷേപം

എ2ബിയെ ആഗോള നിലവാരത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ക്ക് കരുത്തേകുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തമാണിതെന്ന് അഡയാര്‍ ആനന്ദ ഭവന്‍ വ്യക്തമാക്കി.
Adyar Ananda Bhavan sells majority stake to Bodhi Tree
A2B
Edited By:
Updated on: 
1 min read

ചെന്നൈ: ചെന്നൈ ആസ്ഥാനമായ റെസ്റ്റോറന്റ് ശൃംഖലയായ 'അഡയാര്‍ ആനന്ദ ഭവന്‍' (A2B)ന്റെ ഭൂരിഭാഗം ഓഹരികളും 1600 കോടിയിലധികം രൂപയ്ക്ക് വിലയ്ക്ക് വാങ്ങി ബോധി ട്രീ സിസ്റ്റംസ്(Bodhi Tree Systems). മാധ്യമ രാജാവ് റൂപര്‍ട് മര്‍ഡോക്കിന്റെ ഇളയമകന്‍ ജയിംസ് മര്‍ഡോക്, റിലയന്‍സ്ഡിസ്‌നി ഇന്ത്യ ഉദ്യോഗസ്ഥനായ ഉദയ് ശങ്കര്‍ എന്നിവരുടെ കമ്പനിയാണു ബോധി ട്രീ സിസ്റ്റംസ്. ഇതോടെ, 50 വര്‍ഷം പഴക്കമുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണ-മധുരപലഹാര ശൃംഖലയുടെ ഭൂരിപക്ഷം ഓഹരികളും ബോധി ട്രീ സ്വന്തമാക്കി.

എ2ബിയെ ആഗോള നിലവാരത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ക്ക് കരുത്തേകുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തമാണിതെന്ന് അഡയാര്‍ ആനന്ദ ഭവന്‍ വ്യക്തമാക്കി. ബോധി ട്രീയുടെ മൂന്നാമത്തെ നിക്ഷേപമാണിത്. ഇതിനുമുമ്പ് ബോധി ട്രീ 2022 മെയ് മാസത്തില്‍ 'അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍' 600 ദശലക്ഷം ഡോളര്‍ മുടക്കി 36 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2023-ല്‍ 'ജിയോസ്റ്റാറില്‍' തന്ത്രപ്രധാന നിക്ഷേപകരാവുകയും ചെയ്തിരുന്നു.

സ്ഥിരവും വിശ്വസനീയവുമായ ഗുണനിലവാരത്തിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ എ2ബിക്ക് സാധിച്ചിട്ടുണ്ടെന്ന് ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകരായ ജയിംസ് മര്‍ഡോക്കും ഉദയ് ശങ്കറും പറഞ്ഞു. പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യന്‍ ഫുഡ് കമ്പനി കെട്ടിപ്പടുക്കുന്നതിനായി, സഹസ്ഥാപകരായ കെ.ടി. ശ്രീനിവാസ രാജ, കെ.ടി. വെങ്കിടേശന്‍ എന്നിവരുമായി കൈകോര്‍ക്കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ഒരു ബ്രാന്‍ഡ് എന്നതിലുപരി, സിംഗപ്പൂര്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, മലേഷ്യ, യുകെ എന്നിവിടങ്ങളിലെ ഇവരുടെ പ്രവര്‍ത്തന വ്യാപ്തിയും ഞങ്ങളെ വളരെയധികം ആകര്‍ഷിച്ചു. ഇവരുടെ തനതായ വിഭവങ്ങള്‍ കൂടുതല്‍ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എന്ന് ഉദയ് ശങ്കര്‍ പറഞ്ഞു. എ2ബിയുടെ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയര്‍മാനായി ഉദയ് ശങ്കര്‍ പ്രവര്‍ത്തിക്കും.

ദക്ഷിണേന്ത്യയിലെ പ്രമുഖ ഫുഡ് ബ്രാന്‍ഡുകളിലൊന്നായ എ2ബി റെസ്റ്റോറന്റ് സേവനങ്ങളിലും പാക്കേജ്ഡ് ദക്ഷിണേന്ത്യന്‍ പലഹാര മേഖലയിലും പേരുകേട്ട സ്ഥാപനമാണ്. ചെന്നൈ ആസ്ഥാനമായി 1970ല്‍ തുടങ്ങിയ എ2ബിക്ക് രാജ്യത്തു 160 റസ്റ്ററന്റും വിദേശത്ത് 32 ഔട്ലറ്റുമുണ്ട്. 15,000ലധികം ജീവനക്കാരുമുണ്ട്.

Adyar Ananda Bhavan sells majority stake to Bodhi Tree
കുത്തനെയുള്ള താഴ്ചയില്‍ ഒരു ബ്രേക്കിടല്‍, സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ
Adyar Ananda Bhavan sells majority stake to Bodhi Tree
ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്
Adyar Ananda Bhavan sells majority stake to Bodhi Tree
തീരുവയില്‍ ആശങ്ക വേണ്ട!, ഇന്ത്യയ്ക്ക് മുൻ​ഗണന നല്‍കാമെന്ന് അമേരിക്കയുടെ ഉറപ്പ്; റിപ്പോര്‍ട്ട്
Summary

Adyar Ananda Bhavan sells majority stake to Bodhi Tree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER