ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ

പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
Apple
Applefile
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് പ്ലസ് സേവന മേഖലയിലെ ഓഡിയോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന്റെ രണ്ടാമത്തെ പിരിച്ചുവിടല്‍ ആണിത്. ടൈം ടു വാക്ക്, ടൈം ടു റണ്‍ തുടങ്ങിയ ഓഡിയോ ഫീച്ചറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടീമിലെ അംഗങ്ങളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. വീഡിയോ കാണാതെ തന്നെ ആപ്പിള്‍ വാച്ച് വഴി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചറുകള്‍. ഓട്ടോമേഷന്‍, ചെലവ് നിയന്ത്രിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓഗസ്റ്റില്‍ ആപ്പിള്‍ 200ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഫിറ്റ്‌നസ് പ്ലസ് ബിസിനസിന് നിരന്തരമായി പുതിയ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിന് വലിയ ചെലവ് വരുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ ഉപയോക്കാക്കള്‍ കുറയുന്നതും ഇത്തരം സേവനങ്ങളുടെ സാമ്പത്തിക വശത്തെ ബാധിക്കുന്നുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Apple
ആയിരം രൂപയ്ക്ക് 40 രൂപ ബോണസ്, സിംഗിള്‍ പ്രീമിയം; അറിയാം എല്‍ഐസി ജീവന്‍ ഉത്സവ്
Apple
'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം
Summary

Apple Layoffs: iPhone Maker Cuts Jobs Again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com