ആയിരം രൂപയ്ക്ക് 40 രൂപ ബോണസ്, സിംഗിള്‍ പ്രീമിയം; അറിയാം എല്‍ഐസി ജീവന്‍ ഉത്സവ്

പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ സിംഗിള്‍ പ്രീമിയം പ്ലാനാണ് എല്‍ഐസി ജീവന്‍ ഉത്സവ്.
lic
licfile
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ സിംഗിള്‍ പ്രീമിയം പ്ലാനാണ് എല്‍ഐസി ജീവന്‍ ഉത്സവ്. ഗ്യാരണ്ടീഡ് അഡിഷനുകള്‍ നല്‍കുന്ന നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, സിംഗിള്‍ പ്രീമിയം പ്ലാനാണിത്. 30 ദിവസം പൂര്‍ത്തിയായ പിഞ്ചുകുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഇതില്‍ ചേരാം.

അടിസ്ഥാന സം അഷ്വേര്‍ഡ് അഞ്ചുലക്ഷം രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. ഗ്യാരണ്ടീഡ് അഡിഷന്‍ കാലയളവില്‍ ഓരോ പോളിസി വര്‍ഷാവസാനവും ആയിരം രൂപ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയ്ക്ക് 40 രൂപ വീതം ബോണസ് ലഭിക്കും. പോളിസി നിലവിലിരിക്കെ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ നോമിനിക്ക് മരണാനുകൂല്യം ലഭിക്കും. മരണസമയത്തെ ഇന്‍ഷുറന്‍സ് തുകയും മരണ സമയം വരെയുള്ളയുള്ള മൊത്തം ഗ്യാരണ്ടീഡ് അഡിഷനുകളും ചേര്‍ന്നതായിരിക്കും ഈ തുക. മരണസമയത്തെ സം അഷ്വേര്‍ഡോ സിംഗിള്‍ പ്രീമിയത്തിന്റെ 1.25 മടങ്ങോ, ഇതില്‍ ഏതാണോ കൂടുതല്‍ അതായിരിക്കും നല്‍കുക.

പോളിസി കാലാവധി കഴിഞ്ഞാല്‍ സം അഷ്വേര്‍ഡും വര്‍ഷങ്ങളായി പ്രഖ്യാപിച്ച ഗ്യാരണ്ടീഡ് അഡിഷനുകളും ചേര്‍ത്ത് പോളിസി തുക തിരികെ നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള ഇന്‍ഷുറന്‍സ് തുക എന്നത് അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയോ സിംഗിള്‍ പ്രീമിയത്തിന്റെ 1.25 മടങ്ങോ, ഇതില്‍ ഏതാണ് കൂടുതല്‍ അതായിരിക്കും. റെഗുലര്‍ ഇന്‍കം ബെനിഫിറ്റ്, ഫ്‌ലെക്‌സി ഇന്‍കം ബെനിഫിറ്റ് എന്നി പേരുകളിലുള്ള രണ്ട് സര്‍വൈവല്‍ ബെനിഫിറ്റ് ഓപ്ഷനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

lic
മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി
lic
ഇനി പത്തുദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ; ലക്ഷങ്ങള്‍ സമ്പാദിക്കാം; ട്രഷറിയുടെ നിക്ഷേപ സമാഹരണ പദ്ധതി
Summary

LIC Jeevan Utsav Single Premium Policy: What are the benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com