

നിങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലാണോ? ഓരോരുത്തരും അവരവരോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണ്. സര്‍ക്കാര്‍ ജോലിയോ പ്രൈവറ്റ് ജോലിയോ ചെയ്യുന്നവരും സ്വന്തമായി ബിസിനസ് നടത്തുന്നവരും ഈ ചോദ്യം അവരവരോട് തന്നെയാണ് ചോദിക്കേണ്ടത്. ഈ നാലുകാര്യങ്ങള്‍ ഓകെയാണെങ്കില്‍ സാമ്പത്തികമായി നല്ലനിലയിലാണ് മുന്നോട്ടുപോകുന്നത് എന്ന് പറയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
1. എമര്‍ജന്‍സി ഫണ്ട്
ആറുമാസത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം കൈയില്‍ കരുതണം. ഇത് ബാങ്കിലോ അല്ലെങ്കില്‍ ലിക്വിഡിറ്റിയുള്ള മറ്റു ഏതെങ്കിലും ഇടങ്ങളിലോ നിക്ഷേപിച്ച് എമര്‍ജന്‍സി ഫണ്ട് പോലെ സൂക്ഷിക്കേണ്ടതാണ്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
വ്യക്തിക്കും കുടുംബത്തിനും പത്തുലക്ഷം രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. തൊഴിലുടമ നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പുറമേയാണ് വേണ്ടത്.
ഇഎംഐ
എടുത്തിരിക്കുന്ന മൊത്തം ലോണിന്റെ ഇഎംഐ വരുമാനത്തിന്റെ മൂന്നില്‍ ഒന്നില്‍ താഴെയായിരിക്കണം
നിക്ഷേപം
വരുമാനത്തിന്റെ 20 ശതമാനമെങ്കിലും നിക്ഷേപിക്കണം. അത് എസ്‌ഐപിയിലോ മ്യൂച്ചല്‍ ഫണ്ടിലോ എവിടെ വേണമെങ്കിലും ആവാം.
ഈ നാലുകാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ഒരാള്‍ സാമ്പത്തിക ഭദ്രത കൈവരിച്ച ആള്‍ ആണെന്ന് പറയാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates