ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു; എഐ ഭീമന്‍ ആന്ത്രോപിക് ഓഹരി വിപണിയിലേക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു
Anthropic CEO Dario Amodei
Anthropic CEO Dario Amodeifile
Edited By:
Updated on: 
1 min read

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഐപിഒയുമായി ബന്ധപ്പെട്ട രേഖകള്‍ റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനി സമര്‍പ്പിച്ചു.

അടുത്ത മാസം വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂണില്‍ പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഒ വഴി സമാഹരിച്ച 8600 കോടി ഡോളറാണ് ഈ രംഗത്തെ റെക്കോര്‍ഡ്. ഇത് ആന്ത്രോപിക് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 96500 കോടി ഡോളറാണ് ആന്ത്രോപിക്കിന്റെ മൂല്യം. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൂല്യം രണ്ടുലക്ഷം കോടി ഡോളര്‍ വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 2026ന്റെ ആദ്യ പകുതിയില്‍ ആന്ത്രോപിക്കിന്റെ നഷ്ടം 8070 കോടി ഡോളറാണ്. ഒരു വര്‍ഷം മുന്‍പ് സമാന കാലയളവില്‍ ഇത് 1300 കോടി ഡോളറായിരുന്നു.

വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ വെറും അഞ്ചുവര്‍ഷം മാത്രം പഴക്കമുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നായി മാറും. ചാറ്റ്‌ബോട്ട് ക്ലൗഡ് ആന്ത്രോപിക്കിന്റേതാണ്.

Anthropic CEO Dario Amodei
ജിയോ പ്ലാറ്റ്‌ഫോംസ് ലിസ്റ്റിങ് നാളെ, ഗ്രേ മാര്‍ക്കറ്റില്‍ നേട്ടം; അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഇന്ന് റീഫണ്ട്, ഓഹരി ലഭിച്ചോ എന്ന് അറിയാം
Anthropic CEO Dario Amodei
'ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60,000 ജീവനക്കാര്‍ക്ക് കമ്പനി വിടാം'; 'വിആർഎസ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
Summary

artificial intelligence giant Anthropic biggest initial public offering

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com