ആമസോണിന്റെ പ്രൈം ഡേ സെയിൽ ഇന്ന് രാത്രി 12ന് തുടങ്ങും. ഇന്ന് അർദ്ധരാത്രി ആരംഭിച്ച് ജൂലൈ 24 ( രാത്രി 11.59 ) വരെയാണ് സെയിൽ നടക്കുക. പ്രൈം അംഗങ്ങൾക്ക് മാത്രമായാണ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അംഗത്വമില്ലാത്ത ഉപയോക്താക്കൾക്കും ചില ഓഫറുകൾ ലഭിച്ചേക്കും.
ഇലക്ട്രോണിക്‌സ്, സ്‌മാർട് ഫോണുകൾ പോലുള്ള ചില വിഭാഗങ്ങളിലെ വിൽപന ഡീലുകൾ ആമസോൺ ഇതിനോടകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാർട് ഫോണുകൾ, ഇയർഫോണുകൾ, ആമസോൺ കിൻഡിൽ ഉൽപന്നങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവയ്‌ക്കെല്ലാം ഇളവുണ്ട്. ആപ്പിൾ, സാംസങ്, വൺപ്ലസ്, ഷവോമി, ഐക്യൂ, റിയൽമി എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകളിൽ പ്രത്യേകം ഓഫറുകൾ നൽകുന്നുണ്ട്. ചില പ്രീമിയം ഫോണുകൾക്ക് 20,000 രൂപ വരെ കിഴിവും 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും പ്രൈം അംഗങ്ങൾക്ക് ലഭിക്കും. 149 രൂപയിൽ തുടങ്ങുന്ന ഹെഡ്‌സെറ്റുകൾ, 499 രൂപയിൽ ആരംഭിക്കുന്ന പവർ ബാങ്കുകൾ, 99 രൂപയിൽ തുടങ്ങുന്ന മൊബൈൽ കെയ്‌സുകളും കവറുകളും, യഥാക്രമം 49 രൂപയിൽ ആരംഭിക്കുന്ന കേബിളുകളും 139 രൂപയിൽ ചാർജറുകളും പ്രൈം ഡേ വിൽപനയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോൺ എക്കോ സ്മാർട് സ്പീക്കറുകൾക്കും സ്മാർട് ഡിസ്‌പ്ലേകൾക്കും 55 ശതമാനം വരെ ഓഫർ ലഭിക്കും.
എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. ഈ ഓഫർ എല്ലാ ഉൽപന്നങ്ങളിലും ലഭ്യമായേക്കില്ല. പ്രൈം ഡേ സെയിലിൽ ജൂലൈ 23ന് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ഉപയോക്താക്കൾക്ക് 'വൗ ഡീലുകൾ' ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു. കൂടാതെ, വിലനിർണയത്തിന് മുൻപ് കൂപ്പൺ ഓപ്ഷൻ കൂടി നോക്കുക. കൂപ്പൺ ലഭിച്ചിട്ടുണ്ടെങ്കിൽ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാം.
ഫോണിലെ ഓഫറുകൾ
വൺപ്ലസ് 9 സീരീസ് 5ജി ഹാൻഡ്സെറ്റുകൾക്ക് 15,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ബാങ്ക് കാർഡ് കൂടി ഉപയോഗിച്ചാൽ 37,999 രൂപയ്ക്ക് ലഭിക്കും.
വൺപ്ലസ് 10 പ്രോ 5ജി വാങ്ങുമ്പോൾ കൂപ്പണുകളിൽ 4,000 രൂപ വരെയും എക്സ്ചേഞ്ചിൽ 7,000 രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ലഭ്യമാകും.
വൺപ്ലസ് 10ആർ 34,999 രൂപയ്ക്ക് വാങ്ങാം.
ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് ഹാൻഡ്സെറ്റുകൾക്കും 20,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്.
റെഡ്മി നോട്ട് 10 സീരീസ് 10,999 രൂപയ്ക്കാണ് വിൽക്കുക.
റെഡ്മി നോട്ട് 10 ടി 5ജി, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ് തുടങ്ങിയ മറ്റ് ഫോണുകളും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates