മികച്ച റിട്ടേണ്‍ പ്ലസ് സുരക്ഷിതത്വം; വനിതകള്‍ക്കായി ഇതാ ഏഴ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

നിക്ഷേപ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്.
post office schemes for women
post office schemes for womenai image
Edited By:
Updated on
2 min read

നിക്ഷേപ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്. നഷ്ടസാധ്യതയില്ലാത്ത ഇടങ്ങളില്‍ നിക്ഷേപിക്കാനും അതില്‍ നിന്ന് മികച്ച ആദായം നേടാനും ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് പോസ്റ്റ് ഓഫീസ്. നിലവില്‍ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന പല പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച 5 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം.

1. മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

സ്ത്രീകള്‍ക്കായി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. പലിശ നിരക്ക് 7.5 ശതമാനം ആണ്. 2 വര്‍ഷമാണ് കാലാവധി. ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിച്ച് മികച്ച ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉത്തമമാണ്.

2. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായി (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും) രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപയിലധികമാണ് പലിശ വരുമാനമായി ലഭിക്കുക.

3. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

മാസം തോറും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം. 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ പലിശ ഓരോ മാസവും വരുമാനമായി ലഭിക്കും.

4. സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. പലിശ നിരക്ക് 8.2 ശതമാനമാണ് (നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളില്‍ ഒന്ന്). വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും.

5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി (ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം നീട്ടാം). വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്.

6. കിസാന്‍ വികാസ് പത്ര

115 മാസം കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.

നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി വഴി സഹായകമാണ്.

7. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

പാസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്. 7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.

എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക.

post office schemes for women
അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പലിശ വരുമാനം മാത്രം 2,61,397 രൂപ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാള്‍ ആദായകരം; അറിയാം ഈ കിടിലന്‍ സ്‌കീം
post office schemes for women
എസ്ബിഐ അക്കൗണ്ട് ഉള്ളവര്‍ ശ്രദ്ധിക്കുക; ഒക്ടോബര്‍ മുതല്‍ പണം പിന്‍വലിക്കുമ്പോള്‍ പോക്കറ്റ് കീറും
Summary

Best returns plus security; Here are seven post office schemes for women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com