ഇറാനെതിരെ വീണ്ടും സൈനിക നീക്കം?, എണ്ണവില 125 ഡോളര്‍ കടന്നു; നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, ഇന്ധനവില കൂടുമോ?

ആഗോള വിപണിയില്‍ എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു
crude oil
crude oil ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 126 ഡോളര്‍ കടന്നു. നാലുവര്‍ഷത്തിനിടെ, ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.

അമേരിക്കന്‍ സൈന്യം ഇറാനെതിരെയുള്ള സാധ്യമായ സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് വീണ്ടും ഒരു സായുധ പോരാട്ടം ഉണ്ടായേക്കുമെന്ന ആശങ്ക വര്‍ധിക്കാന്‍ കാരണമായി. ഇതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. കൂടാതെ ഇറാനിയന്‍ കയറ്റുമതിക്ക് മേലുള്ള അമേരിക്കന്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുമുള്ള റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.

crude oil
സ്വര്‍ണവിലയില്‍ വര്‍ധന; 1,11,000ല്‍ താഴെ തന്നെ

ഈ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ തന്നെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കാരണം നിലവില്‍ എണ്ണവിപണന കമ്പനികള്‍ നഷ്ടം സഹിച്ചാണ് ഇന്ത്യയില്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നഷ്ടം നികത്തുന്നിന് വേണ്ടി ഇന്ധനവില ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ധനവില വര്‍ധന സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്നും ഇന്ധനവില വര്‍ധിപ്പിക്കാന്‍ നിലവില്‍ ആലോചനയില്ലെന്നുമാണ് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

crude oil
333 രൂപ കൈയിൽ ഉണ്ടോ?, പെരുകി ലക്ഷങ്ങളാകും, ഇതാ ഒരു സ്കീം
Summary

Brent crude hits 4-year high, soaring past 126 dollar, as US military to reportedly brief Trump on action against Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com