

കേരളത്തെക്കുറിച്ച് ബ്രിട്ടീഷ് വ്‌ളോഗര്‍ അലകസ് വാണ്ടേഴ്‌സിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നുള്ള വീഡിയോ പങ്കുവച്ചാണ് മലയാളികളുടെ സൗഹൃദപരമായ പെരുമാറ്റം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച റീല്‍ ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കാണുകയും ചെയ്തു.
'ഞാന്‍ ഇപ്പോള്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്ഥലം മറ്റൊരു രാജ്യമായിട്ടാണ് അനുഭവപ്പെടുന്നത്. ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം. സൗഹാര്‍ദപരമായി ഇടപെടുന്ന ആളുകള്‍. രാജ്യത്തെ മറ്റിടങ്ങള്‍ തീര്‍ച്ചയായും പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കണം'- അലക്‌സ് പറയുന്നു.
നേരത്തെയും കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോ അലക്‌സ് പങ്കുവെച്ചിരുന്നു. വര്‍ക്കലയിലെ മാലിന്യപ്രശ്‌നം തുറന്നുകാട്ടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. കേരളം വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നവരാണെന്നും അവര്‍ അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു പലരുടെയും ഇതിനുള്ള പ്രതികരണങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates