ഒരു മാസത്തേയ്ക്ക് വെറും ഒരു രൂപ, മറ്റു 'കിടിലന്‍' ഓഫറുകള്‍; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍
BSNL Freedom Plan
BSNL Freedom Planഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഇത് വീണ്ടും അവതരിപ്പിച്ചത്. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവില്‍ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ഇത് വളരെ ഉപകാരപ്രദമാണ്.

ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ കഴിയുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രതിദിനം 100 സൗജന്യ എസ്എംഎസ്, പ്രതിദിനം 2 ജിബി ഡേറ്റ എന്നിവയാണ് ഈ പ്ലാനിന്റെ ഫീച്ചറുകള്‍. സിം ആക്ടിവേറ്റ് ചെയ്യുന്ന ദിവസം മുതലാണ് 30 ദിവസത്തെ വാലിഡിറ്റി കണക്കാക്കുന്നത്.

BSNL Freedom Plan
തുടര്‍ച്ചയായ നാലാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ക്ക് ഡിമാന്‍ഡ്, രൂപയ്ക്ക് നഷ്ടം

ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമുള്ളതാണ്. ഏപ്രില്‍ 30ഓടെ ഈ പ്ലാന്‍ അവസാനിക്കും. അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററിലോ അല്ലെങ്കില്‍ അംഗീകൃത ബിഎസ്എന്‍എല്‍ ഷോപ്പിലോ ഈ പ്ലാന്‍ ലഭ്യമാണ്. ഈ ഓഫര്‍ ഓണ്‍ലൈനായി ലഭ്യമാകില്ല.

രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 'ഫ്രീഡം ഓഫര്‍' ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. പുതിയ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. അതായത് നിലവിലുള്ള വരിക്കാര്‍ക്ക് ഈ പ്ലാനിന് അര്‍ഹതയില്ല.

BSNL Freedom Plan
പിന്‍ വേണ്ട, ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതം; പുത്തന്‍ ഫീച്ചറുകളുമായി പേടിഎം
Summary

BSNL Freedom Plan is back: Here is how you can grab a new SIM at Rs 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

The house in the movie Drishyam is a topic of discussion
Biometric SIM checks to bank debit holds: Govt's plan to tackle digital arrests
BSNL recruitment 2026 Senior Executive Trainee 120 vacancies last date extended to April 30 notification
MK Stalin
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com