അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എസ്എംഎസും മാത്രം മതിയോ?; ചെലവ് കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍

കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍
bsnl service
439 രൂപയുടെ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽഫയൽ/ എക്‌സ്പ്രസ്‌
Updated on
1 min read

ന്യൂഡല്‍ഹി: കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ദിവസമാണ് പ്ലാനിന്റെ കാലാവധി.

ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും. സൗജന്യമായി 300 എസ്എംഎസ് അയക്കാനും സാധിക്കും. വിപണിയില്‍ ലഭ്യമായ മറ്റു സമാനമായ പ്ലാനുകളെക്കാള്‍ ചെലവ് കുറവാണ് ഈ പ്ലാനിനെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു.

ജിയോയ്ക്കും എയര്‍ടെലിനും വൊഡഫോണ്‍- ഐഡിഎയ്ക്കും സമാനമായ പ്ലാനുകളുണ്ട്. ജിയോയുടെ 448 രൂപയുടെ പ്ലാനിന് 84 ദിവസമാണ് കാലാവധി. എയര്‍ടെലിന്റെ 84 ദിവസം കാലാവധിയുള്ള പ്ലാനിന് 469 രൂപ നല്‍കണം. വൊഡഫോണ്‍- ഐഡിഎയ്ക്ക് 270 ദിവസം കാലാവധിയുള്ള 1460 രൂപയുടെ പ്ലാനാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com