

മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം വ്യാപാരത്തിനിടെ ഓഹരി വിപണിയില്‍ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റ് മുന്നേറി. സെന്‍സെക്‌സ് 78000 കടന്ന് മുന്നേറുമ്പോള്‍ നിഫ്റ്റി 23500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണി ഇന്ന് തിരിച്ചുകയറാന്‍ മൂന്ന് കാരണങ്ങളാണ് വിപണി വിദഗ്ധര്‍ വിശദീകരിക്കുന്നത്.
1. നിഫ്റ്റി സൂചികയിലെ കമ്പനികളുടെ ഓഹരികള്‍ അമിതമായ വിറ്റഴിക്കലിന് വിധേയമായി എന്ന വിലയിരുത്തലാണ് ഓഹരി വിപണിയുടെ തിരിച്ചുവരവിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ ഹ്രസ്വകാലത്തേയ്ക്ക് എങ്കിലും ഒരു കുതിപ്പ് പ്രതീക്ഷിക്കാവുന്നതാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1403.40 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. എന്നാല്‍ ആഭ്യന്തര നിക്ഷേപകര്‍ ഇതിലധികം വാങ്ങിക്കൂട്ടി. അതായത് 2,330.56 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ വാങ്ങിയത്. എഫ്‌ഐഐ വില്‍പ്പനയെക്കാള്‍ ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ ഗണ്യമായി ഉയരുന്നത് ശക്തമായ ആഭ്യന്തര പിന്തുണയെ സൂചിപ്പിക്കുന്നതാണ്. ഇതും വിപണിയുടെ തിരിച്ചുവരവിന് കാരണമായി.
3. ഏഷ്യന്‍ സ്റ്റോക്കുകള്‍ ഉയരുന്നതും യുഎസ് ബോണ്ടില്‍ നിന്നുള്ള ആദായം കുറയുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതുമാണ് മറ്റൊരു കാരണം. നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാബിനറ്റ് നിയമനങ്ങള്‍ക്കായി കാത്തിരിക്കുകയും ഫെഡറല്‍ റിസര്‍വിന്റെ നയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണുകയും ചെയ്യുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates