ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന പാസ്‌വേഡ് ഏതാണ്? ‘123456’ അല്ല...

ആളുകൾ ഓർക്കാനുള്ള എളുപ്പം എന്ന നിലയിലാണ് ഇത്തരത്തിലുള്ള പാസ്‌വേഡുകൾ ഉപയോ​ഗിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പാസ്‌വേഡുകൾ ഇന്ന് ഒഴിവാക്കാനാകാത്ത ഒരു സം​ഗതിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന പാസ്‌വേഡ് എതായിരിക്കും? സംശയമൊന്നുമുണ്ടാകില്ല അത് ‘123456’ ആണ്. എന്നാൽ ഇന്ത്യക്കാർ ഈ പാസ്‌വേഡിനോട് അത്ര പ്രിയമുള്ളവരല്ല.  ‘password’ ആണ് ഇന്ത്യയിൽ ഏറ്റവും ജനപ്രിയ പാസ്‌വേഡ്.

സുരക്ഷ മുൻനിർത്തിയാണ് പാസ്‌വേഡ് ഉപയോ​ഗിക്കണമെന്ന് പറയുന്നത്. എന്നാൽ ആളുകൾ ഓർക്കാനുള്ള എളുപ്പം എന്ന നിലയിലാണ് ഇത്തരത്തിലുള്ള പാസ്‌വേഡുകൾ ഉപയോ​ഗിക്കുന്നത്. സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ഓരോ വർഷവും പെട്ടെന്ന് കണ്ടെത്താവുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും പഠനം വ്യക്തമാക്കുന്നു. ദുർബലമായതോ, എളുപ്പത്തിൽ ഊഹിക്കാവുന്നതോ ആയ പാസ്‌വേഡുകൾ ഉപയോക്താക്കളുടെ ഡേറ്റയും മറ്റു വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത് ഹാക്കർമാർക്ക് എളുപ്പമാക്കും. 

കൂടുതൽ പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളുടെ പട്ടിക നോർ‍ഡ്പാസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ടെന്നാണ് പട്ടികയിൽ പറയുന്നത്. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് (Bigbasket) പാസ്‌വേഡായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

രാജ്യാന്തര തലത്തിൽ ഈ വർഷത്തെ ഏറ്റവും സാധാരണമായ 10 പാസ്‌വേഡുകൾ 123456, bigbasket, password, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy എന്നിവയാണ്. ഈ പാസ്‌വേഡുകൾ ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളിൽ ഗവേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 തുടങ്ങിയ പാസ്‌വേഡുകൾ ലോകമെമ്പാടുമുള്ള നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

മൊത്തത്തിൽ, ഇന്ത്യൻ പാസ്‌വേഡ് ലിസ്റ്റിന് പല രാജ്യങ്ങളിലും സമാനമായ ട്രെൻഡുകൾ ഉണ്ട്. വ്യത്യസ്ത പാസ്‌വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ -'password'. അതേസമയം, വിശകലനം ചെയ്ത 30 രാജ്യങ്ങളിൽ ഭൂരിഭാഗവും '123456' ആണ് ജനപ്രിയ പാസ്‌വേഡായി ഉപയോഗിക്കുന്നത്.

ദുർബലമായ ഇത്തരം പാസ്‌വേഡുകൾ തകർക്കാൻ ഹാക്കർക്ക് കുറഞ്ഞ സമയം മതി. ഇന്ത്യയിലെ 200ൽ 62 പാസ്‌വേഡുകളും ഒരു സെക്കൻഡിനുള്ളിൽ തകർക്കാൻ കഴിയുന്നതാണ്. മൊത്തം പാസ്‌വേഡുകളുടെ 31 ശതമാനമാണിത്. അതേസമയം ആഗോളതലത്തിൽ ഇത് 84.5 ശതമാനവുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com