Chicken Price in Kerala
ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍പ്രതീകാത്മക ചിത്രം

ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍; കിലോയ്ക്ക് 265 രൂപ, റംസാന്‍ അടുക്കുന്നതോടെ ഇനിയും ഉയര്‍ന്നേക്കും

ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍
Published on

കൊച്ചി: ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി ഉയര്‍ന്നു. റംസാനു തൊട്ടു മുന്‍പ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിക്കാണ് ഒരു മാസം കൊണ്ട് ഇരട്ടിയും കടന്ന് വില കുതിക്കുന്നത്. ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിഷുവും കഴിഞ്ഞേ വില കുറയാനിടയുള്ളൂ.

മറുനാടന്‍ ഫാമുകളില്‍ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉല്‍പാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതും ജലക്ഷാമവുമൊക്കെ പല ഫാമുകളും പൂട്ടിപ്പോകാനും കാരണമായി. അതോടൊപ്പം റംസാന്‍, ഈസ്റ്റര്‍, ചെറിയ പെരുന്നാള്‍ തുടങ്ങി ചിക്കന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അവസരങ്ങള്‍ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ കൂടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിക്കന്‍ ക്ഷാമവും ആവശ്യക്കാര്‍ കൂടിയതും കാരണമുള്ള സ്വാഭാവിക വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നുമാണ് പ്രധാനമായി ഇറച്ചിക്കോഴികള്‍ എത്തുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടിലും 280 രൂപ വരെയൊക്കെയാണ് വില.

Chicken Price in Kerala
യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്, 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com