China puts provisional tariffs on European brandy
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ചൈനപ്രതീകാത്മക ചിത്രം

ചൈനീസ് ഇവി X യൂറോപ്യന്‍ ബ്രാന്‍ഡി; തീരുവയില്‍ പോര്, അതേ നാണയത്തില്‍ തിരിച്ചടി

ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തീരുവ ഏര്‍പ്പെടുത്താന്‍ ഭൂരിഭാഗം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെ, അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ചൈന
Published on

ബെയ്ജിങ്: ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തീരുവ ഏര്‍പ്പെടുത്താന്‍ ഭൂരിഭാഗം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെ, അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ചൈന. മദ്യഇനമായ യൂറോപ്യന്‍ ബ്രാന്‍ഡിക്ക് താരിഫ് ചുമത്തിയാണ് ചൈന തിരിച്ചടി നല്‍കിയത്. റെമി മാര്‍ട്ടിനും മറ്റ് യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ക്കും 30.6% മുതല്‍ 39% വരെ താല്‍ക്കാലിക താരിഫ് ആണ് ചൈന ചുമത്തിയത്. ഇതോടെ യൂറോപ്യന്‍ ബ്രാന്‍ഡികള്‍ കുടിക്കാന്‍ ചൈനീസ് മദ്യപാനികള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.

ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 35.3 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താനാണ് ഭൂരിഭാഗം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തീരുമാനിച്ചത്. താരിഫ് കുറയ്ക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടക്കാനിരിക്കേ, യൂറോപ്യന്‍ ബ്രാന്‍ഡികള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം യോഗത്തില്‍ ചൈനയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ താരിഫ് അനുസരിച്ച്, ഇറക്കുമതിക്കാര്‍ വെള്ളിയാഴ്ച മുതല്‍ താരിഫ് തുകയ്ക്കായി ചൈനീസ് കസ്റ്റംസ് ഏജന്‍സിയില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്.യൂറോപ്യന്‍ ബ്രാണ്ടിയുടെ കടന്നുവരവ് ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് വലിയ ഭീഷണിയാകുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇതും യൂറോപ്യന്‍ ബ്രാന്‍ഡികള്‍ക്ക് മേല്‍ താരിഫ് ചുമത്താന്‍ ചൈനയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനീസ് ഇവി കയറ്റുമതിയെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇതിന് മറുപടിയെന്നോണം യൂറോപ്യന്‍ ബ്രാണ്ടി, പന്നിയിറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഡംപിംഗ് വിരുദ്ധ അന്വേഷണങ്ങളുടെ ഒരു പരമ്പര തന്നെ ചൈന ആരംഭിച്ചിരിക്കുകയാണ്. ബ്രാണ്ടി അന്വേഷണം പ്രധാനമായും ലക്ഷ്യമിട്ടത് ഫ്രഞ്ച് മദ്യങ്ങളെയാണ്. ചൈനീസ് നിര്‍മ്മിത ഇവികളെക്കുറിച്ചുള്ള അന്വേഷണത്തെ ഫ്രാന്‍സ് പിന്തുണച്ചിരുന്നു. അതേസമയം ചൈനീസ് വിപണിയില്‍ അതേനാണയത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ ഭയപ്പെട്ടിരുന്നതിനാല്‍ ജര്‍മനി ഇതിനെ എതിര്‍ത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com