

ബീജിങ്: സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ചൈനയില്‍ ബാങ്കുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ധനകാര്യ മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനായി ഉയര്‍ന്ന മൂലധനമുള്ള വലിയ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനായി അധികൃതര്‍ ലയനങ്ങളും പ്രവര്ത്തനമവസാനിപ്പിക്കലും ശക്തമാക്കിയിരിക്കുകയാണ്. 2025ല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചൈനയില്‍ 670 ബാങ്കുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ധനകാര്യ മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനായി ചെറിയ ബാങ്കുകളുടെ, പ്രത്യേകിച്ച് ഗ്രാമീണ ബാങ്കുകളുടെ സംയോജനത്തിനാണ് ചൈന പ്രാധാന്യം നല്‍കുന്നത്. ചൈനയിലെ ധനകാര്യമേഖലയിലെ ഏറ്റവും ദുര്‍ബലമായ വിഭാഗം ചെറിയ വാണിജ്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളുമാണെന്ന് ഫിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ബാങ്കുകളില്‍ മോശം ആസ്തി ഗുണനിലവാരം, മൂലധനക്കുറവ്, ഭരണപരമായ വീഴ്ചകള്‍ എന്നിവ നിലനില്‍ക്കുന്നുണ്ട്. ഗ്രാമീണ ബാങ്കുകളുടെ ആസ്തിയില്‍ നിന്നുള്ള വരുമാനം 2021ലെ 0.56 ശതമാനത്തില്‍ നിന്ന് മുന്‍വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 0.45 ശതമാനമായി കുറഞ്ഞതായും റേറ്റിങ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ഈ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2.8 ശതമാനമായാണ് ഉയര്‍ന്നത്.
രണ്ടാം പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.3 ശതമാനം മാത്രമാണ്. ഇത് 2022ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഓഗസ്റ്റിലെ വ്യാവസായിക ലാഭം 4.2 ശതമാനമായാണ് കുറഞ്ഞത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates