

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോണ്‍ 2 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച മൂന്ന് കാമറ സിസ്റ്റം, അതിശയകരമാംവിധം തിളക്കമുള്ള ഡിസ്പ്ലേ, പ്രീമിയം ഡിസൈന്‍ എന്നിവ ഫോണിന്റെ പ്രത്യേകതകള്‍ ആണെന്ന് കമ്പനി അവകാശപ്പെടുന്നു.
നത്തിങ് ഇതുവരെ രൂപകല്‍പ്പന ചെയ്തതില്‍ വച്ച് ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാര്‍ട്ട്ഫോണാണിത്. 7.8 മില്ലീമീറ്റര്‍ വീതിയും വെറും 185 ഗ്രാം ഭാരവുമുള്ള ഫോണ്‍ 2 പ്രോ, ഫോണ്‍ 1 നേക്കാള്‍ 5 ശതമാനം കനം കുറഞ്ഞതാണ്. അലുമിനിയം കാമറ സറൗണ്ടുള്ള ഒരു മനോഹരമായ ബോഡിയിലാണ് ഇത് വരുന്നത്. വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഐപി54 സര്‍ട്ടിഫിക്കേഷനാണ് മറ്റൊരു പ്രധാന സവിശേഷത.
ഫോണ്‍ നാല് നിറങ്ങളില്‍ ലഭ്യമാണ്. വെള്ള, കറുപ്പ്, ഓറഞ്ച്, ഇളം പച്ച. നൂതന മൂന്ന് കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും വലിയ സെന്‍സറുള്ള 50 MP പ്രധാന കാമറയും വിദൂര ദൃശ്യങ്ങള്‍ക്ക്, സെഗ്മെന്റിലെ ആദ്യ 50MP ടെലിഫോട്ടോ ലെന്‍സ് 2x ഒപ്റ്റിക്കല്‍ സൂമും 20x അള്‍ട്രാ സൂമും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 8 എംപി അള്‍ട്രാ-വൈഡ് കാമറ വിശാലമായ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ സഹായിക്കും. ലാന്‍ഡ്സ്‌കേപ്പുകള്‍ മുതല്‍ സ്‌കൈലൈനുകള്‍ വരെയുള്ള എല്ലാത്തിനും അനുയോജ്യമാണ് ഇത്. 16 എംപി മുന്‍ കാമറ ഉപയോഗിച്ച് ഏറ്റവും മൂര്‍ച്ചയുള്ള സെല്‍ഫികള്‍ എടുക്കാന്‍ കഴിയും. 2.5 GHz വരെ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന 8-കോര്‍ സിപിയു അടങ്ങിയ മീഡിയാടെക് ഡൈമെന്‍സിറ്റി 7300 പ്രോ 5G പ്രോസസര്‍ ആണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. 5000 mAh ബാറ്ററി ഉപയോഗിച്ച് ഒറ്റ ഫുള്‍ ചാര്‍ജില്‍ രണ്ട് ദിവസം വരെ അനായാസം ഉപയോഗിക്കാന്‍ സാധിക്കും. 6.77' FHD+ ഫ്‌ലെക്സിബിള്‍ AMOLED ഡിസ്പ്ലേയാണ് മറ്റൊരു ഫീച്ചര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
