കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക നല്‍കും; മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം വര്‍ധിപ്പിച്ച ഡിഎയും

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം വർധിപ്പിച്ച ഡിഎയും രണ്ടുമാസത്തെ കുടിശികയും മാർച്ചിലെ ശമ്പളത്തിനൊപ്പം നൽകിയേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക്‌ ഡിഎ കുടിശിക നൽകിയേക്കുമെന്നു റിപ്പോർട്ട്.ഹോളിക്ക് മുന്നോടിയായി നല്‍കാനാണ് ആലോചന. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം വർധിപ്പിച്ച ഡിഎയും രണ്ടുമാസത്തെ കുടിശികയും നല്‍കും. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം ഇത്‌ നല്‍കുമെന്നാണ് സൂചന. 

മൂന്നു ശതമാനം ഡിഎ വര്‍ധിപ്പിക്കുകയാണ് എങ്കില്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ മൊത്തം ഡിഎ 34% ആവും. ഇതോടെ 18,000 രൂപ അടിസ്‌ഥാന ശമ്പളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരന്‌ 73,440 രൂപ വാർഷിക ക്ഷാമബത്ത ആയി  ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER