മസ്‌കിന്റെ ടെസ്‌ല ഇന്ത്യയിലേക്ക്, രാജ്യത്തെ ആദ്യ ഷോറൂം ജൂലൈ 15 ന് തുറക്കും, റിപ്പോര്‍ട്ട്

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.
Elon Musk's Tesla is all set to launch its first India store
ടെസ്‌ല X
Updated on
1 min read

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ 'എക്‌സ്പീരിയന്‍സ് സെന്റര്‍' ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമാകും ഇത്. ചൈനയിലെ ഷാങ്ഹായിലെ ടെസ്‌ലയുടെ ഫാക്ടറിയില്‍ നിന്ന് അഞ്ച് മോഡല്‍ വൈ വാഹനങ്ങള്‍ ഇതിനകം മുംബൈയില്‍ എത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Elon Musk's Tesla is all set to launch its first India store
നിങ്ങള്‍ അറിയാതെ ഗൂഗിള്‍ ജെമിനി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കും; ഈ മാറ്റങ്ങള്‍ വരുത്താം

ടെസ്‌ല കാറുകള്‍ക്ക് 27.7 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ച കാറുകളുടെ ഇറക്കുമതിക്ക് ഇന്ത്യ 70 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതോടെ കനത്ത തീരുവയാണ് ടെസ്‌ല നല്‍കുക. 21 ലക്ഷത്തിലധികം രൂപയുടെ ഇറക്കുമതി തീരുവയാണ് ടെസ്‌ല നല്‍കേണ്ടി വരുക.

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഒരു വര്‍ഷത്തോളമായി ചര്‍ച്ചയായിരുന്നു. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളിലായിരുന്നു ഇലോണ്‍ മസ്‌ക്. ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹന കമ്പനി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ടെസ് ല ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുകയാണ് ചെയ്യുകയെന്നും കമ്പനിക്ക് ഇന്ത്യയില്‍ ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമില്ലെന്നും കേന്ദ്ര മന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Elon Musk's Tesla is all set to launch its first India store
പിപിഎഫില്‍ പ്രതിമാസം 8,500 രൂപ നിക്ഷേപിച്ചാല്‍ എന്തുകിട്ടും?, 11,500 രൂപ ആണെങ്കിലോ?; കണക്ക് ഇങ്ങനെ
Summary

Elon Musk's Tesla is all set to launch its first India store in Bandra, Mumbai as per the reports

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Monsoon rain
Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
Declining fertility rate in India: Are we heading towards serious problems, say experts
NSU protest
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com