ഇപിഎഫ് vs മ്യൂച്ചല്‍ ഫണ്ട്: ദീര്‍ഘകാല നിക്ഷേപത്തിന് പിഎഫ് മികച്ചതാകാന്‍ കാരണമെന്ത്?

നിലവില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് ലഭിക്കുന്നത്.
epf vs mutual fund
epf vs mutual fundfile
Edited By:
Updated on
1 min read

നിക്ഷേപം വൈവിധ്യവല്‍ക്കരിക്കണമെന്നാണ് പൊതുവേ സാമ്പത്തിക വിദഗ്ധര്‍ പറയുന്ന കാര്യം. ഒന്നില്‍ തന്നെ ആശ്രയിക്കാതെ പല നിക്ഷേപ മാര്‍ഗങ്ങളെ ആശ്രയിക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കും. നിലവില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് ലഭിക്കുന്നത്.

ഇപിഎഫ് ആണോ മ്യൂച്ചല്‍ ഫണ്ടാണോ ഏറ്റവും മികച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍, രണ്ടും വ്യത്യസ്ത ലക്ഷ്യങ്ങളാണ് നിറവേറ്റുന്നത് എന്നായിരിക്കും സാമ്പത്തിക വിദഗ്ധര്‍ പൊതുവേ നല്‍കുന്ന വിശദീകരണം. കാരണം രണ്ടിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. എന്നാല്‍ ദീര്‍ഘകാലം മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ മ്യൂച്ചല്‍ ഫണ്ടിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുക ഇപിഎഫ് ആണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഇപിഎഫ് പലതരത്തില്‍ ഗുണം ചെയ്യും എന്നതാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

ഇപിഎഫിന്റെ നേട്ടങ്ങള്‍

കേവലം ഒരു സമ്പാദ്യ പദ്ധതിയല്ല ഇപിഎഫ്. മറിച്ച് വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഒരു നിയമപരമായ സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി, സര്‍ക്കാര്‍ ഓരോ വര്‍ഷവും നിശ്ചയിക്കുന്ന സുസ്ഥിരമായ പലിശ നിരക്ക് ഇപിഎഫ് വാഗ്ദാനം ചെയ്യുന്നു.

ഇപിഎഫ് പദ്ധതിയില്‍ ജീവനക്കാരനും തൊഴിലുടമയും ഒരുപോലെ വിഹിതം അടയ്ക്കുന്നു. ഇത് വലിയൊരു തുക ശേഖരിക്കാന്‍ നിക്ഷേപകനെ സഹായിക്കുന്നു. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകന്‍ തനിയെ വേണം പണം കണ്ടെത്താന്‍.

വിരമിക്കല്‍ കാലത്തെ സമ്പാദ്യത്തിന് പുറമെ, ആജീവനാന്ത പെന്‍ഷന്‍ (EPS), ഏഴ് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ (EDLI) എന്നിവയും ഇപിഎഫ് അംഗങ്ങള്‍ക്ക് ലഭിക്കുന്നു. അംഗത്തിന്റെ മരണമുണ്ടായാല്‍ കുടുംബത്തിന് ഇന്‍ഷുറന്‍സ് സഹായവും പെന്‍ഷനും നല്‍കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

ഇപിഎഫ് നിക്ഷേപം, അതിന് ലഭിക്കുന്ന പലിശ, പണം പിന്‍വലിക്കല്‍ എന്നിവയെല്ലാം നിലവിലെ നിയമമനുസരിച്ച് പൂര്‍ണമായും നികുതി രഹിതമാണ്.

സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സഹായിക്കുമെങ്കിലും വിപണി അധിഷ്ഠിതമായത് കൊണ്ട് റിസ്‌ക് ഉണ്ട്. എന്നാല്‍ ഇപിഎഫ് നിക്ഷേപം സുരക്ഷിതമാണ്. ദീര്‍ഘകാലം മുന്‍നിര്‍ത്തി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം കിട്ടുമെങ്കിലും ഇപിഎഫ് പോലെ മറ്റു പരിരക്ഷകള്‍ ലഭിക്കില്ല.

epf vs mutual fund
കൈയില്‍ സമ്പാദ്യമുണ്ടോ?, ജോലിക്ക് പോകാതെ 10,000 രൂപ മാസ വരുമാനം നേടാം; ഇതാ നിരവധി സ്കീമുകൾ
epf vs mutual fund
ഇനി ക്യൂ നില്‍ക്കേണ്ട!, തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാറ്റം; അറിയേണ്ടതെല്ലാം
Summary

epf vs mutual fund, comparison study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com