

യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ആധാറിനെ ബന്ധിപ്പിക്കുന്നതും വ്യക്തിഗത വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. പ്രൊവിഡന്റ് ഫണ്ട് സേവനങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കുക, പേപ്പര്‍ വര്‍ക്ക് കുറയ്ക്കുക, അനാവശ്യമായ നടപടിക്രമ തടസ്സങ്ങള്‍ ഇല്ലാതെ സമയബന്ധിതമായ പേഔട്ടുകള്‍ ഉറപ്പാക്കുക എന്നിവയാണ് പുതിയ പരിഷ്‌കരണങ്ങളിലൂടെ ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.
വിശദാംശങ്ങള്‍ പൊരുത്തപ്പെടുന്നെങ്കില്‍ നേരിട്ട് ആധാര്‍-യുഎഎന്‍ ലിങ്കിങ്
ആധാറിലെയും യുഎഎന്‍ രേഖകളിലെയും പേര്, ജെന്‍ഡര്‍, ജനനത്തീയതി എന്നിവ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നേരിട്ട് തൊഴിലുടമയെ സമീപിക്കാം.
തൊഴിലുടമ പോര്‍ട്ടലിലെ കെവൈസി ഫങ്ഷന്‍ വഴി തൊഴിലുടമയ്ക്ക് ആധാര്‍ സീഡിങ് പൂര്‍ത്തിയാക്കാന്‍ കഴിയും.
ഒന്നിലധികം വെരിഫിക്കേഷന്‍ കാരണം സമയം വൈകുന്ന സാഹചര്യം ഒഴിവാക്കി. പൊരുത്തപ്പെടുന്ന കാര്യങ്ങളില്‍ ഇനി ഇപിഎഫ്ഒയില്‍ നിന്ന് അധിക അംഗീകാരം ആവശ്യമില്ല.
സംയുക്ത പ്രഖ്യാപനം (ജോയിന്റ് ഡിക്ലറേഷന്‍) സംവിധാനം ലളിതമാക്കി
ഓണ്‍ലൈന്‍ തിരുത്തല്‍: പേര്, ജെന്‍ഡര്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള വിശദാംശങ്ങള്‍ ശരിയാക്കാന്‍ തൊഴിലുടമകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ജോയിന്റ് ഡിക്ലറേഷന്‍ അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാന്‍ കഴിയും. തെറ്റായ ആധാര്‍ നമ്പര്‍ അബദ്ധവശാല്‍ ലിങ്ക് ചെയ്ത കേസുകള്‍ക്കും ഇത് ബാധകമാണ്.
ഫിസിക്കല്‍ സബ്മിഷന്‍: ഒരു കമ്പനി അടച്ചുപൂട്ടിയാല്‍ അല്ലെങ്കില്‍ ഒരു തൊഴിലുടമ ലഭ്യമല്ലെങ്കില്‍, ഒരു അംഗത്തിന് ഫിസിക്കല്‍ ജോയിന്റ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കാം. അംഗീകൃത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ഈ ഫോം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) കൗണ്ടറില്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് അവര്‍ അത് പോസ്റ്റ് വെരിഫിക്കേഷനായി അപ്ലോഡ് ചെയ്യും
ഓണ്‍ലൈനായി യുഎഎനുമായി ആധാറിനെ എങ്ങനെ ലിങ്ക് ചെയ്യാം?
UMANG ആപ്പ് ആക്സസ് ചെയ്ത് MPIN അല്ലെങ്കില്‍ OTP ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
'services' ടാബിലേക്ക് നാവിഗേറ്റ് ചെയ്ത് 'EPFO' ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
EPFO ഓപ്ഷന് കീഴില്‍, 'e-KYC സേവനങ്ങള്‍' തെരഞ്ഞെടുക്കുക.
'ആധാര്‍ സീഡിംഗ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
UAN നല്‍കുക, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച OTP നല്‍കുക.
ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക, ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്കും ഇ-മെയിലിലേക്കും അയച്ച OTP പരിശോധിക്കുക.
വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി വിജയിച്ചുകഴിഞ്ഞാല്‍, ആധാര്‍ UAN-മായി ലിങ്ക് ചെയ്യപ്പെടും.
പ്രാരംഭ ലിങ്കിങ് മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കിലും അധികാരികളുടെ യഥാര്‍ത്ഥ സ്ഥിരീകരണത്തിനും അംഗീകാരത്തിനും 15 ദിവസം വരെ എടുത്തേക്കാം. സാധാരണയായി, പ്രക്രിയ പൂര്‍ത്തിയാകാന്‍ ഏകദേശം 3-5 ദിവസം എടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
