പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍

വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പിഎഫ്, ഇഎല്‍ഐഎസ് വരിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇപിഎഫ്ഒ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു
EPFO
EPFOഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പിഎഫ്, ഇഎല്‍ഐഎസ് വരിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇപിഎഫ്ഒ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങളും ഉപകാരപ്രദമായ ലിങ്കുകളും അടങ്ങുന്നതാണ് ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍. വരിക്കാര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

വിവിധ ഇപിഎഫ്ഒ സംബന്ധമായ നടപടിക്രമങ്ങളും സര്‍ക്കാര്‍ പദ്ധതികളും വരിക്കാര്‍ക്ക് മനസിലാക്കാന്‍ സഹായിക്കുന്ന യൂട്യൂബ് വിഡിയോകളും മറ്റു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇപിഎഫ് അഡ്വാന്‍സ് പിന്‍വലിക്കലുകള്‍, ജോലിയില്‍ വീണ്ടും പ്രവേശിച്ച ശേഷമുള്ള വിഹിതം അടയ്ക്കല്‍, പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് കീഴിലുള്ള പേയ്‌മെന്റ് രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ വിദ്യാഭ്യാസപരമായ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു. ആനുകൂല്യങ്ങള്‍, സംഭാവനകള്‍, ഇവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്നിവ എളുപ്പം മനസിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ചാനല്‍ ക്രമീകരിച്ചിരിക്കുന്നത്.

വാട്‌സ്ആപ്പ് ചാനലില്‍ ചേരുന്ന വിധം

ഇപിഎഫ്ഒയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലില്‍ https://www.whatsapp.com/channel/0029Vb6kmH48Pgs8ftd6Kw3Y എന്ന ലിങ്ക് വഴി ചേരാവുന്നതാണ്.

EPFO
അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്
EPFO
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ
Summary

EPFO WhatsApp channel goes live: Step-by-step guide 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com