എഫ്ഡിക്ക് 8.30 ശതമാനം വരെ പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം; ഇതാ ഒന്‍പത് ബാങ്കുകള്‍

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്
FD rate up to 8.3% for senior citizens
FD rate up to 8.3% for senior citizensai image
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ചിലപ്പോള്‍ കൈ പൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവരാണ്. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് എവിടെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ അവര്‍ തീരുമാനമെടുക്കുന്നത്. എഫ്ഡിയിലുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

ഉറപ്പുള്ള വരുമാനം സ്ഥിരമായി ലഭിക്കുമെന്നതാണ് എഫ്ഡിയെ കൂടുതലായി ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.30 ശതമാനം വരെ പലിശനിരക്ക് ഇപ്പോഴും ചില ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.30 ശതമാനം വരെ എഫ്ഡി പലിശ നിരക്ക് ഏതൊക്കെ ബാങ്കുകളാണ് നല്‍കുന്നതെന്ന് നോക്കാം:

ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.30 ശതമാനം പലിശ

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 7.90 ശതമാനം പലിശ

ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 7.60 ശതമാനം പലിശ

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 6.50 ശതമാനം പലിശ

ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.00 ശതമാനം പലിശ

സ്ലൈസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 7.50 ശതമാനം പലിശ

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 7.40 ശതമാനം പലിശ

ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 7.75 ശതമാനം പലിശ

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.00 ശതമാനം പലിശ

FD rate up to 8.3% for senior citizens
ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍
FD rate up to 8.3% for senior citizens
ഭരണം മാറി; ആളുകള്‍ വീണ്ടും ഖദറിട്ട് തുടങ്ങി!; ഖാദി വില്‍പനയില്‍ 30%വര്‍ധന
Summary

FD rate up to 8.3% for senior citizens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com