

കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025, ഏപ്രില്‍, മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ 1.36 കോടി രൂപയുടെ വിപണനമാണ് കോഴിക്കോട് മിഠായി തെരുവിലെ ഖാദി എംപോറിയത്തില്‍ നടന്നത്. 2026ല്‍ ഇതേ നാലുമാസങ്ങളിലായി അത് 1.63 കോടി രൂപയായി ഉയര്‍ന്നു. 26.6 ലക്ഷം രൂപയുടെ വില്‍പന വര്‍ധനയാണ് കഴിഞ്ഞ നാലുമാസം ഉണ്ടായത്.
ഖദര്‍പ്രിയരായ നേതാക്കള്‍ അധികാരത്തിലെത്തിയതോടെയാണ് ഈ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് വിഡി സതീശന്‍ അധികാരമേറ്റ മേയില്‍ മാത്രം പല ഔട്ട്‌ലെറ്റുകളിലും വില്‍പന ഇരട്ടിയായി. കോഴിക്കോട് ഖാദി എംപോറിയത്തില്‍ 2025 മേയില്‍ 24.6 ലക്ഷത്തിന്റെ കച്ചവടം നടന്ന സ്ഥാനത്ത് ഈ വര്‍ഷം മേയില്‍49.2 ലക്ഷത്തിന്റെ തുണിത്തരങ്ങളാണ് വിറ്റത്. ഖദര്‍ധാരികളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനായി യാത്ര തിരിച്ചത് വിപണിയിലും നിഴലിച്ചതായി ജീവനക്കാര്‍ പറയുന്നു. നാലു ജില്ലകളില്‍ ഔട്‌ലെറ്റുകളുള്ള സര്‍വോദയ സംഘത്തിന്റെ ഒരു ഔട്ട്‌ലെറ്റില്‍ മാത്രം 20 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
ഷര്‍ട്ടും മുണ്ടുമാണ് ഏറ്റവും കുടുതല്‍ വില്‍പന നടന്നിരിക്കുന്നത്, പുതിയ ഫാഷനിലുള്ള റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ക്കാണ് പ്രിയം. വെള്ളമുണ്ടിനോടും. ഓഗസ്റ്റ് 25വരെ തുടരുന്ന ഓണമേള തീരുംവരെ വില്‍പനയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നും ഖാദി അധികൃതര്‍ പറയുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ വകുപ്പായ ഖാദി ബോര്‍ഡിന്റെ പുനഃസംഘടന വൈകുന്നതില്‍ ആശങ്കയും ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates