പാന്‍ കാര്‍ഡിന് ആധാര്‍, റെയില്‍വേ ടിക്കറ്റ് വര്‍ധന, തത്കാല്‍ ബുക്കിങ്...; അറിയാം ഇന്നുമുതലുള്ള അഞ്ചുമാറ്റങ്ങള്‍

സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്
Aadhaar authenticated Tatkal bookings starts today
Aadhaar authenticated Tatkal bookings starts todayഫയല്‍
Updated on
2 min read

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചതും പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതും തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമാക്കിയതും അടക്കമുള്ള മാറ്റങ്ങളാണ് നിലവില്‍ വന്നത്. ഈ മാറ്റങ്ങള്‍ ചുവടെ:

പാന്‍ കാര്‍ഡിന് ആധാര്‍

ഇന്നു മുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഏതെങ്കിലും ഒരു അംഗീകൃത ഐഡന്റിറ്റി കാര്‍ഡും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു.

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം

2025-26 അസസ്‌മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മുന്‍പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്‍ നിശ്ചയിച്ചിരുന്നത് ജൂലൈ 31 ആയിരുന്നു. എന്നാല്‍ പിന്നീട് സെപ്റ്റംബര്‍ 15 വരെ സമയം നീട്ടി. എന്നാല്‍, റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതികളില്‍ വെബ്‌സൈറ്റിലെ തിരക്കുമൂലം സാങ്കേതിക തകരാറുകള്‍ക്കു സാധ്യതയുള്ളതിനാല്‍ ഈ മാസം തന്നെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം.

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം

ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.

തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.

ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.

വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.

പുതിയ വില അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1665 രൂപയായി കുറഞ്ഞിട്ടുണ്ട്. വില കുറയ്ക്കാനുള്ള തീരുമാനം ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ ആശ്വാസകരമാണ്.

ജൂണ്‍ മാസത്തില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 24 രൂപ കുറച്ചിരുന്നു. വാണിജ്യ സിലിണ്ടര്‍ വില ഇതോടെ 1,723.50 രൂപയായിരുന്നു. നിശ്ചയിച്ചിരുന്നു. അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Aadhaar authenticated Tatkal bookings starts today
ഒറ്റ മണിക്കൂറില്‍ മൂന്നുലക്ഷം ബുക്കിങ്ങ്; വാഹന വിപണിയെ ഞെട്ടിച്ച് ഷവോമി, എസ് യു വി വൈയു 7 ന് വന്‍ വരവേല്‍പ്‌

റെയില്‍വേ ടിക്കറ്റ് വര്‍ധന പ്രാബല്യത്തില്‍

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വന്നു. എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുന്നത്. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.

സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കി.മീറ്ററിന് മുകളില്‍വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Aadhaar authenticated Tatkal bookings starts today
പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്; നത്തിങ് ഫോണ്‍ 3 ലോഞ്ച് നാളെ, അറിയാം വിലയും ഫീച്ചറുകളും
Summary

Starting July 1, a range of new rules will come into effect that could impact your everyday transactions, from filing income tax returns and applying for a PAN card to Aadhaar authenticated Tatkal bookings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com