ആറുമാസത്തിനിടെ ഏറ്റവും വലിയ വില്‍പ്പന; ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,000 കോടി
മുംബൈ: ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 34,993 കോടിയുടെ നിക്ഷേപം. ആറുമാസത്തിനിടെ വിദേശനിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഏറ്റവും വലിയ വില്‍പ്പനയാണ് ഇത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക അധിക തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്.
ജൂലൈയില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 17,741 കോടിയാണ്. ഇതിന്റെ ഇരട്ടിയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച നിക്ഷേപം 1.3 ലക്ഷം കോടിയായി. ആഗോള വിപണിയിലെ ഘടകങ്ങള്‍ക്ക് പുറമേ ആഭ്യന്തര വിപണിയിലെ സാഹചര്യങ്ങളും ഓഹരി വിപണിയില്‍ പ്രതിഫലിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ട്രംപ് നയത്തില്‍ ഒലിച്ചുപോയത് 2.24 ലക്ഷം കോടി
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് അടക്കമുള്ള കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,24,630 കോടിയുടെ കുറവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 1497 പോയിന്റ് ആണ് ഇടിഞ്ഞത്. 1.84 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എന്നിവയ്ക്ക് പുറമേ ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എല്‍ഐസി ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ നേട്ടം സ്വന്തമാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാത്രം വിപണി മൂല്യത്തില്‍ 70,707 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18,36,424 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 47,482 കോടി, ഐസിഐസിഐ ബാങ്ക് 27,135 കോടി, ഭാരതി എയര്‍ടെല്‍ 24,946 കോടി, എല്‍ഐസി 23,655 കോടി, എസ്ബിഐ 12,692 കോടി, ബജാജ് ഫിനാന്‍സ് 10,471 കോടി, ഇന്‍ഫോസിസ് 7,540 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,125 കോടിയുടെ വര്‍ധന ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,318 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തന്നെയാണ്.
Foreign investors withdraw Rs 35,000 cr in Aug, biggest sell-off in 6 months
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

