

മുംബൈ: തുടര്‍ച്ചയായ നാലുമാസത്തെ വില്‍പ്പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിശ്വാസം അര്‍പ്പിച്ച് നിക്ഷേപകരായി മാറി വിദേശ നിക്ഷേപകര്‍. ജൂലൈയില്‍ ഇതുവരെ 15,157 കോടിയുടെ നിക്ഷേപം വിദേശ നിക്ഷേപകര്‍ നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയ്ക്ക് അയവ് വന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്ന് വ്യക്തമാക്കുന്ന സാമ്പത്തിക കണക്കുകളും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും അടക്കമുള്ള ഘടകങ്ങളാണ് വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വര്‍ധിക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ജൂണില്‍ 49,340 കോടി മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച സ്ഥാനത്താണ് ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപകരായി മാറിയത്. മെയില്‍ 32,963 കോടിയും ഏപ്രിലില്‍ 60,847 കോടിയുമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.
മാര്‍ച്ചിലാണ് ഇന്ത്യന്‍ വിപണി ഏറ്റവും വലിയ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്. മാര്‍ച്ചില്‍ 1.17 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്ന് വ്യക്തമാക്കുന്ന സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നതും രൂപ സ്ഥിരത കൈവരിച്ചതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയിന്മേലുള്ള വിദേശ നിക്ഷേപകരുടെ താത്പര്യം വര്‍ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates