സൗജന്യ പരിശോധന; കാരിത്താസ് ആശുപത്രിയുടെ സഞ്ചരിക്കുന്ന കാന്‍സര്‍ പരിശോധന വാഹനം നിരത്തില്‍

സൗജന്യ പരിശോധനകള്‍ക്ക് ഈ പദ്ധതി വലിയ സഹായമാകുമെന്നും കാരിത്താസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Free inspection; Caritas Hospital's mobile cancer screening vehicle on the road
കാരിത്താസ് ആശുപത്രിയുടെ സഞ്ചരിക്കുന്ന കാന്‍സര്‍ പരിശോധന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കുന്നു
Updated on
1 min read

കോട്ടയം: കാരിത്താസ് ആശുപത്രിയുടെ പുതിയ സംരംഭമായ സഞ്ചരിക്കുന്ന കാന്‍സര്‍ പരിശോധനാ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിച്ചു. മൊബൈല്‍ മാമോഗ്രാം യൂണിറ്റും കാന്‍സര്‍ പരിശോധനക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും വാഹനത്തില്‍ സജീകരിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യ പരിശോധനകള്‍ക്ക് ഈ പദ്ധതി വലിയ സഹായമാകുമെന്നും കാരിത്താസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കാന്‍സര്‍ രോഗ നിര്‍ണ്ണയ - ചികിത്സാ രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു പ്രവര്‍ത്തന പാരമ്പര്യമുള്ള കാരിത്താസ് ആശുപത്രി ഈ മേഖലയില്‍ പുതിയ പാത തുറക്കുകയാണ് . കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ആകുലതയോടെ ഉറ്റുനോക്കുന്ന രോഗാവസ്ഥകളാ ണ് കാന്‍സറും അനുബന്ധ രോഗങ്ങളും . രോഗത്തെ ഭയപ്പാടോടുകൂടി കാണുന്നതിനാല്‍ കാന്‍സര്‍ രോഗനിര്‍ണയ പരിശോധന പോലും പലപ്പോഴും സമയബന്ധിതമായി നടത്താറില്ല. എന്നാല്‍ പ്രാരംഭദശയില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഏതൊരു രോഗത്തെയും പോലെ കാന്‍സറും ചികില്‍സിച്ചു ഭേദമാക്കാന്‍ ഇന്ന് ആധുനിക ചികിത്സാ രീതികള്‍ക്ക് കഴിയും .ഇതിന് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സൗജന്യ പരിശോധനകളും , ബോധവത്കരണവുമാണ് അനിവാര്യമെന്നും അധികൃതര്‍ പറഞ്ഞു.

കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് ,റേഡിയോളജി ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ സെക്രട്ടറി ഡോ റിജോ , കാരിത്താസ് ജോയിന്റ് ഡയറക്ടര്‍മാരായ . ഫാ. ജോയിസ് നന്ദിക്കുന്നേല്‍, ഫാ. സ്റ്റീഫന്‍ തേവര്‍പ്പറമ്പില്‍, ഫാ. റോയ് കാഞ്ഞിരത്തുമ്മൂട്ടില്‍, ഫാ. ജിസ്‌മോന്‍ മഠത്തില്‍, ഫാ. ബ്രാസ്സണ്‍ ഒഴുങ്ങാലില്‍ കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ ബോബി എന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു . സ്വസ്തി ഫൗണ്ടേന്‍ഷന്‍ ,ഇന്ത്യന്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ , കിഡ്സ് കോട്ടപ്പുറം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി കാരിത്താസ് യാഥാര്‍ഥ്യമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com