യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ
Indigo
ഇന്‍ഡിഗോ വിമാനംഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇന്ത്യയില്‍ ആഭ്യന്തര വിമാന ഗതാഗതത്തിന്റെ മൂന്നില്‍ രണ്ടും കൈകാര്യം ചെയ്യുന്ന ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചതായി അറിയിച്ചു. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള, വര്‍ധിപ്പിച്ച ഇന്ധന സര്‍ചാര്‍ജ് ഒക്ടോബര്‍ ആറുമുതല്‍ നിലവില്‍ വരും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനയാണ് ഈ തീരുമാനത്തിന് കാരണം. റൂട്ടും ദൂരവും അനുസരിച്ച് 425 രൂപ മുതല്‍ 10,000 രൂപ വരെയാണ് സര്‍ചാര്‍ജ്. 500 കിലോമീറ്ററില്‍ താഴെയുള്ള റൂട്ടുകള്‍ക്ക് 425 രൂപയാണ് ഇന്ധന സര്‍ചാര്‍ജ്. 501 മുതല്‍ ആയിരം കിലോമീറ്റര്‍ വരെയുള്ള റൂട്ടുകള്‍ക്ക് സര്‍ചാര്‍ജ് 600 രൂപയാകും. 1001- 1500 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകള്‍ക്ക് സര്‍ചാര്‍ജ് ഇനിയും വര്‍ധിക്കും. 900 രൂപയായാണ് ഉയര്‍ത്തിയത്. 1501- 2000 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകള്‍ക്ക് 1150 രൂപയാണ് സര്‍ചാര്‍ജ്. 2000 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകള്‍ക്ക് സര്‍ചാര്‍ജ് ആയി 1300 രൂപ നല്‍കണം.

രാജ്യാന്തര വിമാന സര്‍വീസുകളില്‍ 500 കിലോമീറ്റര്‍ ദൂരത്തില്‍ താഴെയുള്ള സാര്‍ക്ക് മേഖലകള്‍ക്ക് 500 രൂപയാണ് സര്‍ചാര്‍ജ്. 500 കിലോമീറ്ററിന് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് ആയി ആയിരം രൂപ ഈടാക്കും. തെക്കുകിഴക്കന്‍ ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് ആന്റ് ജിസിസി, നോര്‍ത്ത് ആന്റ് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 5500 രൂപയാണ് സര്‍ചാര്‍ജ്. ആഫ്രിക്ക 6,000, യൂറോപ്പ് 10,000 രൂപ എന്നിങ്ങനെയാണ് പരിഷ്‌കരിച്ച സര്‍ചാര്‍ജ്. സര്‍ചാര്‍ജിലെ വര്‍ധന വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാന്‍ ഇടയാക്കും.

ഇന്ധനവിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയെ തുടര്‍ന്ന് വിമാന ഇന്ധനവില കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി നില്‍ക്കുകയാണ്. വിമാന കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ വലിയൊരു പങ്ക് വിമാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചെലവ് വര്‍ധന പൂര്‍ണമായും യാത്രക്കാരില്‍ നിന്ന് ഈടാക്കാതെ നിശ്ചിതമായ ചെറിയ തുക മാത്രമാണ് സര്‍ചാര്‍ജ് ആയി പുനര്‍നിര്‍ണയിച്ചിട്ടുള്ളതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

Indigo
ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍
Indigo
മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം
Summary

Fresh blow to flyers: IndiGo levies fuel surcharge of up to Rs 10,000 from Oct 6; ticket prices to go up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com