

നിങ്ങള്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരാണോ? യാത്രാവേളയില്‍ ആകസ്മികമായ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ നിന്നും മെഡിക്കല്‍ എമര്‍ജന്‍സികളില്‍ നിന്നും ട്രാവല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താവിനെ സംരക്ഷിക്കുന്നു. ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ തുക നിര്‍ണയിക്കുന്നത് ഒരൊറ്റ ഘടകത്തെ മാത്രം അടിസ്ഥാനമാക്കിയല്ല. സന്ദര്‍ശിക്കുന്ന സ്ഥലം, യാത്രക്കാരന്റെ പ്രായം, മുന്‍പുള്ള രോഗങ്ങള്‍, യാത്രയുടെ കാലാവധി, ഇന്‍ഷുറന്‍സ് കവറേജ് തുക, ഡിഡക്റ്റബിള്‍ എന്നിവയെല്ലാം പ്രീമിയത്തെ സ്വാധീനിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
യാത്രാ സ്ഥലം
സന്ദര്‍ശിക്കുന്ന സ്ഥലത്തെ ചികിത്സാ ചെലവ് അനുസരിച്ചാണ് പ്രീമിയം നിശ്ചിയിക്കുന്നത്. ഉദാഹരണത്തിന് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ മെഡിക്കല്‍ ചെലവുകള്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ട്രാവല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടുതലായിരിക്കും.
യാത്രക്കാരന്റെ വയസ്
പ്രായം കൂടുന്നതിന് അനുസരിച്ച് പ്രീമിയം തുകയും വര്‍ധിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.
മുന്‍പുള്ള രോഗങ്ങള്‍
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങി മുന്‍പ് രോഗമുള്ളവര്‍ ഇക്കാര്യം പോളിസി എടുക്കുമ്പോള്‍ വെളിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അധിക പ്രീമിയം ഈടാക്കാന്‍ സാധ്യതയുണ്ട്.
യാത്രാ കാലാവധി
എത്ര ദിവസത്തേയ്ക്ക് യാത്ര ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി പ്രീമിയം നിരക്കില്‍ വ്യത്യാസം ഉണ്ടാകാം. യാത്രാ കാലാവധി കൂടുന്തോറും പ്രീമിയത്തിലും മാറ്റം ഉണ്ടാവാം.
ഇന്‍ഷുറന്‍സ് കവറേജ്
തെരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് കവറേജ് തുക കൂടുന്നതിന് അനുസരിച്ച് പ്രീമിയത്തില്‍ മാറ്റം വരാം.
ഡിഡക്റ്റബിള്‍
ഒരു ക്ലെയിം വരുമ്പോള്‍ സ്വന്തമായി വഹിക്കേണ്ടി വരുന്ന തുകയാണ് ഡിഡക്റ്റബിള്‍. ഡിഡക്റ്റബിള്‍ ഉള്ള പോളിസികള്‍ക്ക് പ്രീമിയം കുറവായിരിക്കും. എന്നാല്‍ ഡിഡക്റ്റബിള്‍ ഇല്ലാത്തവയ്ക്ക് പ്രീമിയം കൂടുതലായിരിക്കും.
പ്രീമിയം തുകയെ മാത്രം അടിസ്ഥാനമാക്കി ഒരു ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കരുത്. പ്രീമിയം തുക കുറവാണ് എന്ന് മാത്രം കരുതി ഇന്‍ഷുറന്‍സ് സ്‌കീം എടുക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പോളിസികള്‍ തമ്മില്‍ താരതമ്യം ചെയ്ത ശേഷം മികച്ചത് ഏത് എന്ന് മനസിലാക്കി വേണം തെരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത്. കവറേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ടത് അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates