ഇനി ഹെര്‍ബല്‍ ടീയും ഫ്‌ലവര്‍ ടീയും 'ചായയാവില്ല'; തെറ്റിദ്ധരിപ്പിക്കുന്ന ലേബലിങ് ഒഴിവാക്കണം, കര്‍ശന നിര്‍ദേശം

കമീലിയ സിനിസിസ് എന്ന ശാസ്ത്രീയനാമത്തിലുള്ള തേയിലച്ചെടിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നവയെ മാത്രമേ ഇനിമുതല്‍ ചായ എന്ന ലേബലില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം
Tea
TeaMeta AI Image
Updated on
1 min read

ന്യൂഡല്‍ഹി: കമീലിയ സിനിസിസ് എന്ന ശാസ്ത്രീയനാമത്തിലുള്ള തേയിലച്ചെടിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നവയെ മാത്രമേ ഇനിമുതല്‍ ചായ എന്ന ലേബലില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ലേബലിങ്ങില്‍ നിന്നും ബ്രാന്‍ഡിങ്ങില്‍ നിന്നും ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും ഭക്ഷ്യ സുരക്ഷാ അതോറ്റിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

'റൂയിബോസ് ടീ', 'ഹെര്‍ബല്‍ ടീ', 'ഫ്‌ലവര്‍ ടീ' തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ കമീലിയ സിനിസിസ് എന്ന തേയിലച്ചെടിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നവയല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൂക്കള്‍, ഔഷധ്യ സസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയിട്ട് തിളപ്പിച്ചെടുക്കുന്ന പാനീയങ്ങളെ ചായ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 24നാണ് ഇതുസംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കിയത്.

Tea
അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്ന ആശങ്ക വേണ്ട!, ഇനി ഓട്ടോപേ ഒരുമിച്ച് കാണാം; അറിയാം യുപിഐ ഹെല്‍പ് സംവിധാനം

ചട്ടം അനുസരിച്ച്, കമീലിയ സിനിസിസില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയമാണെങ്കില്‍ മാത്രമേ പാക്കേജിങ്ങിലും ലേബലിങ്ങിലും 'ചായ' എന്ന പദം ഉപയോഗിക്കാന്‍ കഴിയൂ. ഇതില്‍ കാംഗ്ര ടീ, ഗ്രീന്‍ ടീ, ഇന്‍സ്റ്റന്റ് ടീ തുടങ്ങിയ വകഭേദങ്ങളും തേയിലയില്‍ നിന്ന് തയ്യാറാക്കിയവയാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. തേയില അല്ലാത്ത സസ്യങ്ങളില്‍ നിന്നുള്ള മിശ്രിതങ്ങളെ ചായയെന്ന് വിശേഷിപ്പിച്ചാല്‍ മിസ് ബ്രാന്‍ഡിങ്ങായി കണക്കാക്കി നിയമ നടപടിയെടുക്കുമെന്നും അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

Tea
റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ
Summary

FSSAI warns food businesses against labeling herbal infusions as ‘tea’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com