ഇന്ധന വില സര്‍വകാല റെക്കോഡില്‍; ഇന്നും കൂട്ടി; 16 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപയിലേറെ

കഴിഞ്ഞ 16 ദിവസത്തിനിടെ ഡീസലിന് 9 രൂപ 67 പൈസയാണ് കൂടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോഡിലെത്തി. 

കഴിഞ്ഞ 16 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 01 പൈസയാണ് കൂടിയത്. ഡീസലിന് 9 രൂപ 67 പൈസയും കൂടി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയാണ് പുതുക്കിയ വില. ഡീസലിന് 103 രൂപ 13 പൈസയായി ഉയര്‍ന്നു. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 33 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 101 രൂപ 24 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 114 രൂപ 49 പൈസ, 101 രൂപ 42 പൈസ എന്നിങ്ങനെയാണ്. 

ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം നാലുമാസത്തോളം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫലപ്രഖ്യാപനം വന്നതിന് ശേഷം, മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com