ഇന്‍ഫിനിക്‌സ് നോട്ട് 50എസ്, പിക്‌സല്‍ 9എ...; അറിയാം ഈ ആഴ്ചത്തെ മൂന്ന് ഗാഡ്ജറ്റുകള്‍

ഓരോ ആഴ്ചയും ഇലക്ട്രോണിക്സ് രം​ഗത്ത് നിരവധി പുതിയ ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്
google Pixel 9A
പിക്‌സല്‍ 9എgoogle
1.

ഓരോ ആഴ്ചയും ഇലക്ട്രോണിക്സ് രം​ഗത്ത് നിരവധി പുതിയ ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. ഇക്കൂട്ടത്തിൽ സ്മാർട്ട്ഫോണുകളാണ് എപ്പോഴും നിറഞ്ഞുനിൽക്കാറ്. ഈ ആഴ്ചയും വ്യത്യസ്തമല്ല. ഈ ആഴ്ച ഏറ്റവും കൂടുതൽ ആകർഷിച്ച ​ഗാഡ്ജറ്റുകൾ പരിചയപ്പെടാം.

2. പിക്‌സല്‍ 9എ

google Pixel 9A
പിക്‌സല്‍ 9എgoogle

പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സല്‍ സ്മാര്‍ട്ട്ഫോണാണ് പിക്‌സല്‍ 9എ. 13MP അള്‍ട്രാവൈഡ് കാമറയും 48MP പ്രധാന കാമറയും ഉള്ള അപ്‌ഗ്രേഡ് ചെയ്ത ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്സല്‍ 9എയില്‍ ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ജെമിനിയും ഉണ്ട്. കൂടാതെ ജെമിനി ലൈവ് ഉപയോഗിച്ച് സ്വതന്ത്രമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയും.

ഗൂഗിള്‍ പിക്സല്‍ 9എയ്ക്ക് 49,999 രൂപയാണ് വില. ഇത് ഐറിസ്, പോര്‍സലൈന്‍, ഒബ്‌സിഡിയന്‍ എന്നി കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ പങ്കാളികള്‍ വഴി പിക്സല്‍ 9എ വാങ്ങാവുന്നതാണ്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത ബാങ്കിങ്, ഫിനാന്‍സിങ് പങ്കാളികളുമായി സഹകരിച്ച് പരിമിതമായ കാലയളവിലേക്ക് 3,000 രൂപയുടെ കാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

ഗൂഗിള്‍ പിക്സല്‍ 9എ 6.3 ഇഞ്ച് ആക്റ്റുവ ഡിസ്പ്ലേയുമായാണ് വരുന്നത്. 2,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ടെന്‍സര്‍ ജി4 പ്രൊസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.185.9 ഗ്രാം ഭാരവും 8.9 എംഎം കനവുമുള്ള കോമ്പോസിറ്റ് മാറ്റ് ഗ്ലാസ് ബാക്കും സാറ്റിന്‍ മെറ്റല്‍ ഫ്രെയിമും ഉപയോഗിച്ചാണ് ഗൂഗിള്‍ പിക്സല്‍ 9എ നിര്‍മ്മിച്ചിരിക്കുന്നത്. 23W വയര്‍ഡ് ചാര്‍ജിങ്ങിനെയും ക്യൂഐ വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 5,100mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. വെള്ളം, പൊടി എന്നിവയില്‍ നിന്ന് സംരക്ഷണ നല്‍കുന്ന IP68 റേറ്റിങ്ങോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. പിക്സല്‍ 9എ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുന്നത്.

കാമറയുടെ കാര്യത്തില്‍, ഗൂഗിള്‍ പിക്‌സല്‍ 9എയില്‍ 48എംപി പ്രധാന കാമറയും 13എംപി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ കാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. സെല്‍ഫികള്‍ക്കായി, പിക്‌സല്‍ 9എയില്‍ f/2.2 അപ്പേര്‍ച്ചറുള്ള 13എംപി കാമറയുമുണ്ട്. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റര്‍, നൈറ്റ് സൈറ്റ്, ആസ്ട്രോഫോട്ടോഗ്രഫി, പനോരമ വിത്ത് നൈറ്റ് സൈറ്റ്, മാജിക് ഇറേസര്‍ തുടങ്ങിയ എഐ-പവര്‍ഡ് കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സവിശേഷതകളും ഈ ഉപകരണത്തില്‍ ഉള്‍പ്പെടുന്നു. കാര്‍ ക്രാഷ് ഡിറ്റക്ഷന്‍, തെഫ്റ്റ് ഡിറ്റക്ഷന്‍, ഫൈന്‍ഡ് മൈ ഡിവൈസ് വഴി ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ക്കൊപ്പം സര്‍ക്കിള്‍ ടു സെര്‍ച്ച്, പിക്‌സല്‍ സ്റ്റുഡിയോ എന്നിവയും എഐ-പവര്‍ഡ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പിക്സല്‍ 9എയില്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്‌ക്രീന്‍ സമയ നിയന്ത്രണങ്ങള്‍, ഗൂഗിള്‍ ഫാമിലി ലിങ്ക് വഴി സ്‌കൂള്‍ സമയ മോഡ് തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുന്നു.

3. ഇന്‍ഫിനിക്‌സ് നോട്ട് 50എസ്

Infinix Note 50s 5G+
ഇന്‍ഫിനിക്‌സ് നോട്ട് 50എസ്

ഇന്‍ഫിനിക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോട്ട് 50എസ് ഫൈവ് ജി+. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും സ്ലിമ്മും കര്‍വ്ഡും ആയിട്ടുള്ളതുമായ ഫോണാണിത്. 6.78 ഇഞ്ച് വലിപ്പമുള്ള 144Hz 3D കര്‍വ്ഡ് AMOLED ഡിസ്പ്ലേയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് ചിപ്സെറ്റിലും XOS 15ലുമാണ് (ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ളത്) ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടിടാസ്‌കിങ്ങിന് പറ്റിയ ഫോണാണിത്. 45 വയര്‍ഡ് ചാര്‍ജിങ്ങിലൂടെ വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 5500mAh ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

64MP IMX682 പിന്‍ സെന്‍സറും 13MP ഫ്രണ്ട് സെന്‍സറും സുഗമവും സ്ഥിരതയുള്ളതുമായ 4K@30FPS വീഡിയോ പകര്‍ത്താന്‍ അനുവദിക്കുന്നു. MIL-STD-810GH സര്‍ട്ടിഫിക്കേഷനും IP64 റേറ്റിങ്ങോടും കൂടിയാണ് (മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി, വാട്ടര്‍/പൊടി പ്രതിരോധം) ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഇന്‍ഫിനിക്‌സ് AI ഹാലോ ലൈറ്റിംഗ്, ഇറേസര്‍, നോട്ട്, റൈറ്റിംഗ് അസിസ്റ്റന്റ്, വോയ്സ് അസിസ്റ്റന്റ് (ഫോളാക്‌സ്) എന്നിവയുള്‍പ്പെടെയുള്ള ഒരു കൂട്ടം എഐ ഫീച്ചറുകളും ഫോണിലുണ്ട്. 14,999 രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

4. പോളറോയ്ഡ് ഫ്‌ലിപ്പ്

Polaroid Flip
പോളറോയ്ഡ് ഫ്‌ലിപ്പ്

ഷാര്‍പ്പും മനോഹരവുമായ ചിത്രങ്ങള്‍ക്കായി 4-ലെന്‍സ് സംവിധാനമുള്ള കാമറയാണ് ഫ്‌ലിപ്പ്. ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ബില്‍റ്റ്-ഇന്‍ ഫ്‌ലാഷ്, സോണാര്‍ ഓട്ടോഫോക്കസ്, പൂര്‍ണ്ണ വലുപ്പത്തിലുള്ള പോളറോയ്ഡ് ചിത്രങ്ങള്‍, ഓണ്‍-കാമറ ഡിസ്‌പ്ലേ, ഫോട്ടോകള്‍ സ്‌കാന്‍ ചെയ്യാനും പങ്കിടാനുമുള്ള കഴിവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 21,400 രൂപയാണ് വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com