അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

ഓഹരി മൂല്യത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ നേടിയ മുന്നേറ്റമാണ് അദാനിയുടെ മുന്നേറ്റത്തെ സ്വാധീനിച്ച പ്രധാന ഘടകം
 Ambani, Adani
Ambani, Adani പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഗൗതം അദാനിയുടെ മുന്നേറ്റം. ഓഹരി മൂല്യത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ നേടിയ മുന്നേറ്റമാണ് അദാനിയുടെ മുന്നേറ്റത്തെ സ്വാധീനിച്ച പ്രധാന ഘടകം.

 Ambani, Adani
ഡിമാന്‍ഡ് ഇല്ല; ഇഗ്നിസ് നിര്‍ത്തി മാരുതി സുസുക്കി, റിപ്പോര്‍ട്ട്

ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 92.6 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ നിലവിലെ ആസ്തി. 90.8 ബില്യണ്‍ ഡോളറാണ് രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഇരുവരും ഇടം നേടി.

 Ambani, Adani
പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

ടെസ്ല മേധാവി ഇലോണ്‍ മസ്‌കാണ് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 656 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ലാറി പേജ്, ജെഫ് ബെസോസ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് പട്ടികയില്‍ മസ്‌കിന് പിന്നില്‍. ലക്ഷ്മി മിത്തല്‍ (62ാം സ്ഥാനം), ശിവ് നാടാര്‍ (70ാം സ്ഥാനം), ഷാപൂര്‍ മിസ്ത്രി (71ാം സ്ഥാനം), സാവിത്രി ജിന്‍ഡാല്‍ (73ാം സ്ഥാനം) എന്നിവരും ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അദാനി പവര്‍ ഓഹരി വില ഒരു ശതമാനത്തോളം വര്‍ധിച്ചു. അദാനി ടോട്ടല്‍ ഗ്യാസ് രണ്ട് ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. അദാനി ഗ്രീന്‍ എനര്‍ജി (0.44 ശതമാനം), അദാനി പോര്‍ട്‌സ് (1.6 ശതമാനം)വളര്‍ച്ച നേടി. അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികളും വിപണിയില്‍ ലാഭത്തിലാണ് വ്യാപാരം തുടരുന്നത്.

Summary

Gautam Adani has reclaimed the title of Asia’s richest person, surpassing Reliance Industries Chairman Mukesh Ambani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com