ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു

എണ്ണ വില വര്‍ധനയും വിതരണ പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
Global crude oil prices reach highest in a month as West Asia simmers
Global crude oil prices reach highest in a month as West Asia simmersANI
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിഷ്യേന്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. വില ബാരലിന് 96.14 ഡോളറിലെത്തി. 6 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 88.35 ഡോളറിലെത്തി.

ഇതിനിടെ പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ സംഘര്‍ഷം ക്രൂഡ് വില വീണ്ടും 120 ഡോളര്‍ നിലവാരത്തിലേക്കു പോകാനിടയാക്കിയേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പു നല്‍കി.

Global crude oil prices reach highest in a month as West Asia simmers
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 560 രൂപ കൂടി

എണ്ണവില വീണ്ടും പിടിവിട്ടുയര്‍ന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും ഇടയാക്കുകയാണ്. ഇന്നലെ 34 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം ഡോളറിനെതിരെ 96.59 നിലവാരത്തിലെത്തിയിരുന്നു.

എണ്ണ വില വര്‍ധനയും വിതരണ പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ആവശ്യകതയുടെ 85 ശതമാനത്തിനു മുകളില്‍ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും.

Global crude oil prices reach highest in a month as West Asia simmers
ജോലിക്ക് പോകുന്ന സ്ത്രീയാണോ?; സമ്പാദ്യത്തിന് ഇതാ ഏഴ് ടിപ്പുകള്‍
Global crude oil prices reach highest in a month as West Asia simmers
പതിനായിരം രൂപ കൈയില്‍ ഉണ്ടോ?, പത്തു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
Summary

Global crude oil prices reach highest in a month, Crude oil prices top $96

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com