സ്വർണ വില കൂടി; പവന് 240 രൂപയുടെ വർധന

​ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 4655 രൂപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധന. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന വില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 37,240 രൂപ. 

​ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 4655 രൂപ.

കഴിഞ്ഞ മൂന്ന് ദിവസമായി 37000 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 38000 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒന്‍പതിനാണ് ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്.  

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com