സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 320 രൂപ; പവന് 37,440 

സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 320 രൂപ; പവന് 37,440 
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on: 
1 min read

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ വർധന. പവന് ഇന്ന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,680 രൂപയായി. 

ഡിസംബർ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരുന്നത്. ഇന്നലെ പവന് 160 രൂപയാണ് കൂടിയത്. തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസവും 320 രൂപയിലാണ് പവന് വില ഉയരാൻ ആരംഭിച്ചത്. 

കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയത് ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലുണ്ടായ ചലനങ്ങൾ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com