

പ്രമുഖ ആഭരണനിര്‍മാതാക്കളായ ഭീമ ജ്വല്ലറിക്ക് നൂറാം വാര്‍ഷികാഘോഷ വേളയില്‍ സുവര്‍ണ നേട്ടം. ഇന്ത്യയില്‍ ആദ്യമായി ജ്വല്ലറി മേഖലയില്‍ ഒരു ദിവസത്തെ വിറ്റുവരവില്‍ ഭീമ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം ഒരു ദിവസം 200 കോടിയോളം ബിസിനസ് നടന്നതായും ഉപഭോക്തൃ വിശ്വാസമാണ് ലോക റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതമാണിതെന്നും അധികൃതര്‍ പറഞ്ഞു.
ഭീമയുടെ തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഷോറുമുകളിലൂടെ ഒറ്റദിവസം കൊണ്ട് 250 കിലോഗ്രാം സ്വര്‍ണവും 400 വജ്രവും വിറ്റഴിച്ചു. തിരുവനന്തപുരം എംജി റോഡിലെ ഷോറൂമില്‍ നിന്ന് മാത്രം 160 കിലോഗ്രാം സ്വര്‍ണവും 320 കിലോയും ഷോറൂം കാരറ്റ് ഡയമണ്ട് വില്‍പ്പനയും നടന്നു. മാര്‍ക്കറ്റിങ് ചെലവുകള്‍ ഇല്ലാതെയാണ് വലിയ വില്‍പന നടന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഭീമ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തയാറെടുക്കുകതാണെന്ന് ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ പറഞ്ഞു. ' ഞങ്ങള്‍ നമ്മുടെ പൈതൃകത്തെ വിലമതിക്കുന്നതോടൊപ്പം, മികച്ച ഭാവിക്കായി തയ്യാറെടുക്കുകയാണ്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ലോകമെമ്പാടും ആഗോള പ്രേക്ഷകരിലേക്ക് പൈതൃക വിശുദ്ധി എത്തിക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതായും' അദ്ദേഹം പറഞ്ഞു.
'പുതിയ നേട്ടം അഭിമാനം നല്‍കുന്നു. കഴിഞ്ഞ 100 വര്‍ഷത്തെ യാത്ര പരിശുദ്ധിയിലും വിശ്വാസത്തിലും ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നുവെന്ന്' മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം.എസ് പറഞ്ഞു. നൂറു വര്‍ഷത്തെ വിശ്വാസം ഭീമയുടെ യാത്രയുടെ അവസാനമല്ല, ഇതിലും അതിമോഹമായ ഒരു അധ്യായത്തിന്റെ തുടക്കമാണിത്. ഈ പൈതൃകത്തിന്റെ യഥാര്‍ത്ഥ ശില്പികളായ ഉപഭോക്താക്കളോട് നന്ദിയുള്ളവരാണെന്നും ഭീമ ഡയറക്ടര്‍ ഗായത്രി സുഹാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates