ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ? എങ്ങനെ സുരക്ഷിതമാക്കാം, ഇക്കാര്യങ്ങള്‍ അറിയാം

Has your Aadhaar card been misused? Here's how to secure it:
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പുകള്‍ ഉള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തില്‍ വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ അറിയാതെ അവരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം.

വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാള്‍ നിങ്ങളുടെ ആധാര്‍ രേഖകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ വീട്ടിലിരുന്നുതന്നെ അത് എളുപ്പത്തില്‍ കണ്ടുപിടിക്കാം. എന്നുമാത്രമല്ല ഉടനടി അധികൃതരെ അറിയിച്ച് നിയമനടപടികളും സ്വീകരിക്കാം. UIDAI എന്ന പോര്‍ട്ടല്‍ ഇതിനായി ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ 1947 എന്ന നമ്പറില്‍ UIDAI യുടെ ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിക്കം.

നിങ്ങളുടെ ആധാര്‍ ഒതന്റിഫിക്കേഷന്‍ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാം

യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ നിന്ന് എല്ലാം ഓണ്‍ലൈനായി ചെയ്യാം

നിങ്ങളുടെ മൊബൈലില്‍ നിന്നോ ഡെസ്‌ക്ടോപ്പില്‍ നിന്നോ/ലാപ്ടോപ്പില്‍ നിന്നോ മൈ ആധാര്‍ പോര്‍ട്ടലില്‍ കയറുക

നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഒരു ഒറ്റത്തവണ പാസ്വേഡ് അയയ്ക്കും. അതുപേയാഗിച്ച് ലോഗിന്‍ ചെയ്യുക

ഒതന്റിഫിക്കേഷന്‍ ഹിസ്റ്ററി പരിശോധിക്കുക, അവിടെ, ആധാര്‍ ഉപയോഗിച്ച എല്ലാ സന്ദര്‍ഭങ്ങളും കാണാം. എന്തെങ്കിലും അനധികൃത ഉപയോഗം കണ്ടെത്തിയാല്‍, അത് ഉടന്‍ തന്നെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിക്കുക.

ആധാര്‍ എങ്ങനെ ഉപയോഗിച്ചു, നിങ്ങളുടെ വിരലടയാളമോ, ഐറിസ് സ്‌കാനോ, അല്ലെങ്കില്‍ ഒരു ഒടിപി ആയിരുന്നോ?

എല്ലാത്തിന്റെയും കൃത്യമായ തീയതിയും സമയവും അറിയാം. ഏത് സ്ഥാപനം, ബാങ്ക്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസ് നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ചു എല്ലാം വിശദമായി അറിയാം. കൂടുതല്‍ സുരക്ഷയ്ക്കായി നിങ്ങളുടെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുക

യുഐഡിഎഐ ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക് ഡാറ്റ, വിരലടയാളം, ഐറിസ് വിവരങ്ങളും - ലോക്ക് ചെയ്യാന്‍ കഴിയും. മൈ ആധാര്‍ പോര്‍ട്ടലോ എംആധാര്‍ മൊബൈല്‍ ആപ്പോ ഉപയോഗിച്ച് ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നതും അണ്‍ലോക്ക് ചെയ്യുന്നതും ലളിതമാണ്.

ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി എങ്ങനെ ലോക്ക് ചെയ്യാം?

മൈ ആധാര്‍ പോര്‍ട്ടലില്‍ കയറി ആധാര്‍ ലോക്ക്/അണ്‍ലോക്ക് സെലക്ട് ചെയ്യുക- വെര്‍ച്വല്‍ ഐഡി നല്‍കുക(പൂര്‍ണ്ണമായ പേര്, പിന്‍ കോഡ്, കാപ്ച കോഡ്) - നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക- സബ്മിറ്റ് ചെയ്യുക- ബയോമെട്രിക് ലോക്ക് ആക്ടീവാക്കുക.

Summary

Has your Aadhaar card been misused? Here's how to secure it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com