ന്യൂഡൽഹി:ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി എംസിഎൽആർ അധിഷ്ഠിത വായ്പാ നിരക്ക് വർധിപ്പിച്ചു. 35 ബേസിക് പോയന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ നിലവിൽ വരും.
റിസർവ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പാ നിരക്ക് വീണ്ടും ഉയർത്തിയത്. പണപ്പെരുപ്പനിരക്ക് ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗം നിർണായകമാണ്. യോഗത്തിൽ മുഖ്യ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപ് തന്നെ വായ്പാനിരക്ക് ഉയർത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.
മുഖ്യപലിശനിരക്ക് ആർബിഐ ഉയർത്തിയതിന്റെ ചുവടുപിടിച്ച് മെയ് ഏഴിന് എച്ച്ഡിഎഫ്സി 25 ബേസിക് പോയന്റിന്റെ വർധന വരുത്തിയിരുന്നു. ആഴ്ചകൾക്കകമാണ് വീണ്ടും നിരക്ക് ഉയർത്തിയത്. ഒരു വർഷ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.85 ശതമാനമായി ഉയർന്നു. രണ്ടുവർഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് ഉയർന്നേക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates