എസ്ബിഐയുടെ 555 ദിവസത്തെ എഫ്ഡിയില്‍ നിക്ഷേപിക്കാന്‍ പ്ലാന്‍ ഉണ്ടോ?, രണ്ടു ലക്ഷം ഇട്ടാല്‍ എത്ര കിട്ടും?; കണക്ക് ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യത്യസ്ത കാലയളവുകളിലുള്ള എഫ്ഡികള്‍ക്ക് 3.05 ശതമാനം മുതല്‍ 7.15 ശതമാനം വരെ പലിശ നിരക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്
sbi
sbifile
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ ഇപ്പോള്‍ ചാഞ്ചാട്ടം തുടരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് വിപണിയെ സ്വാധീനിക്കുന്നത്. അതിനാല്‍ സുരക്ഷിത നിക്ഷേപം തേടി ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് അപകടസാധ്യതകളൊന്നുമില്ലാതെ ഉറപ്പായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് എഫ്ഡികള്‍ തന്നെയാണ് ഇപ്പോഴും പ്രിയപ്പെട്ട ചോയ്സ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യത്യസ്ത കാലയളവുകളിലുള്ള എഫ്ഡികള്‍ക്ക് 3.05 ശതമാനം മുതല്‍ 7.15 ശതമാനം വരെ പലിശ നിരക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എസ്ബിഐയുടെ 555 ദിവസത്തെ എഫ്ഡി സ്‌കീമില്‍ 2,00,000 രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ എത്ര തുക ലഭിക്കുമെന്നും അതില്‍ എത്ര രൂപ പലിശ ഇനത്തില്‍ ഉള്‍പ്പെടുമെന്നും നോക്കാം.

എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നതിനായി നിരവധി ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ ആരംഭിക്കാവുന്നതാണ്.

എസ്ബിഐയുടെ 555 ദിവസത്തെ എഫ്ഡി സ്‌കീമിലെ നിക്ഷേപം 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവിലാണ് വരുന്നത്. ഇതിനായി ബാങ്ക് നല്‍കുന്ന പലിശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:

60 വയസിന് താഴെയുള്ള സാധാരണ ഉപഭോക്താക്കള്‍ക്ക് 6.25 ശതമാനം പലിശയാണ് ലഭിക്കുന്നത്.

60 വയസും അതിനുമുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം പലിശ ലഭിക്കും

80 വയസും അതിനുമുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.85 ശതമാനം പലിശയാണ് ലഭിക്കുക.

sbi
മാസംതോറും 9,250 രൂപ വരെ പെന്‍ഷന്‍; പലിശ റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം, അറിയാം ഈ സ്‌കീം

555 ദിവസത്തെ എഫ്ഡിയില്‍ 2,00,000 രൂപ നിക്ഷേപിച്ചാല്‍ എത്ര പലിശ ലഭിക്കും?

555 ദിവസത്തെ എഫ്ഡി സ്‌കീമില്‍ രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ സാധാരണ പൗരന്മാര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 19,156 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,19,156 രൂപ ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 555 ദിവസത്തെ എഫ്ഡി സ്‌കീമില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 20,726 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,20,726 രൂപ ലഭിക്കും. 80 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക്

21,041 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,21,041 രൂപയാണ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുക.

sbi
Explainer|ഇന്ത്യയില്‍ പെട്രോള്‍ വില നിശ്ചയിക്കുന്നത് എങ്ങനെ?, ആര്‍ക്കൊക്കെ എത്രയൊക്കെ കിട്ടും? , നികുതി എത്ര?
Summary

How much interest will you earn on deposit of Rs 2,00,000 in a 555-day FD with SBI?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

post office  scheme
post office schemes for women
 government-guaranteed plans
investment plans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com